15 May Saturday

യുഡിഎഫ് അക്രമ പരമ്പര: ഇടവെട്ടിയിൽ 
സിപിഐ എം പ്രതിഷേധ മാർച്ച്‌ നടത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Apr 13, 2021
തൊടുപുഴ 
സിപിഐ എം പ്രവർത്തകർക്കുനേരെ നടക്കുന്ന തുടർച്ചയായ ആക്രമണങ്ങൾക്കെതിരെ സിപിഐ എം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടവെട്ടിയിൽ പ്രതിഷേധമാർച്ചും നയവിശദീകരണ യോഗവും സംഘടിപ്പിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റായ ലീഗ് വനിതാ നേതാവിന്റെ മകന്റെ നേതൃത്വത്തിൽ നടത്തിയ അക്രമത്തിനു പിന്നാലെയാണ്‌ സിപിഐ എം പ്രവർത്തകർ തുടർച്ചയായി ആക്രമിക്കപ്പെട്ടത്‌. പ്രസിഡന്റിന്റെ ഇളയ മകൻ പ്രായപൂർത്തിയാകാത്ത കുട്ടിയെ മർദിച്ച വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ക്രൂരമായ അക്രമത്തിനെതിരെ ഡിവൈഎഫ്ഐ ബുധനാഴ്ച പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു. സമരം അവസാനിപ്പിച്ച് സമാധാനപരമായി പിരിഞ്ഞുപോയ പ്രവർത്തകർക്കു നേരെ ആക്രോശവുമായി പ്രസിഡന്റിന്റെ ഭർത്താവ് എത്തി. പിന്നീട്‌ പഞ്ചായത്ത് പ്രസിഡന്റിന്റെ മൂത്ത മകൻ ബുധനാഴ്ച വൈകിട്ട്‌ എസ്എഫ്ഐ പ്രവർത്തകരെ ആക്രമിച്ചു. ഇതിനുശേഷവും സിപിഐ എം പ്രവർത്തകർക്കുനേരെ പ്രകോപനവുമായി യുഡിഎഫ് പ്രവർത്തകർ എത്തി. ഇതോടെയാണ് സിപിഐ എം വിശദീകരണയോഗം സംഘടിപ്പിച്ചത്‌. നയവിശദീകരണ യോഗം ജില്ലാ സെക്രട്ടറിയറ്റംഗം സി വി വർഗീസ് ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറിയറ്റംഗം വി വി മത്തായി, ഏരിയ സെക്രട്ടറി മുഹമ്മദ്‌ ഫൈസൽ എന്നിവർ സംസാരിച്ചു. തോമസ് വർക്കി അധ്യക്ഷനായി. ടി ബി സുബൈർ സ്വാഗതവും സി ജെ ചാക്കോ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top