27 May Monday
പ്രളയ പുനർനിർമാണം

മണ്ണിനടിയിൽപെട്ട തൊഴിലാളിയെ രക്ഷപ്പെടുത്തി

വെബ് ഡെസ്‌ക്‌Updated: Saturday Apr 13, 2019

 

 
അടിമാലി
പ്രളയത്തിൽ തകർന്ന സംരക്ഷണ ഭിത്തി നിർമിക്കുന്നതിനിടെ തിട്ടയിടിഞ്ഞ‌് തൊഴിലാളി മണ്ണിനടിയിൽപെട്ടു. മാങ്കുളം കൊച്ചുപറമ്പിൽ റോണി(38) ആണ‌് മണ്ണിനടിയിൽപെട്ടത‌്.‌ അഗ്നിശമനസേന റോണിയെ രക്ഷപ്പെടുത്തി. 
     ആനവിരട്ടി മഠത്തിൽ ഷിജുവിന്റെ വീടിനോട് ചേർന്നുള്ള സംരക്ഷണ ഭിത്തി പുനർനിർമിക്കുന്നതിനിടെ മണ്ണും കല്ലും ഇടിഞ്ഞ‌് റോണിയുടെ ശരീരത്തേക്ക‌് വീഴുകയായിരുന്നു. അഗ്നിശമനസേന കഠിന പ്രവർത്തനത്തിലൂടെയാണ‌് ഇയാളെ രക്ഷപ്പെടുത്തിയത്. പരിക്കേറ്റ റോണിയെ സേനയുടെതന്നെ ആംബുലൻസിൽ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. രക്ഷാപ്രവർത്തനത്തിന് അസിസ്റ്റന്റ‌് സ്റ്റേഷൻ ഓഫീസർ വി എൻ സുനിൽ കുമാർ, അനീഷ്‌ പി ജോയ്, ലിബിൻ മാത്യു, ജിനു ഹോം ഗാർഡ്മാരായ ബിജു, ജോർജ് ജോസഫ്‌, സനീഷ്‌, രാഹുൽ രാജ് എന്നിവർ നേതൃത്വം നൽകി.
 
 
പ്രധാന വാർത്തകൾ
 Top