13 November Wednesday
വിജ്ഞാനകേരളത്തിന്റെ അറിവുത്സവം

അക്ഷരമുറ്റം സബ്‌ജില്ലാ മത്സരം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Saturday Oct 12, 2019
ഇടുക്കി
വിജ്ഞാനകേരളത്തിന്റെ ഏറ്റവും വലിയ അറിവുത്സവമായ ഒഡീസിയ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവലിന്റെ സബ്‌ജില്ലാ മത്സരങ്ങൾ ശനിയാഴ്‌ച നടക്കും. രാവിലെ ഒമ്പതുമുതൽ രജിസ്‌ട്രേഷൻ ആരംഭിക്കും. ജില്ലാ മത്സരം നവംബർ മൂന്നിനും സംസ്ഥാനതല മത്സരം നവംബർ 24ന് പാലക്കാടും നടക്കും. മത്സരകേന്ദ്രങ്ങളിൽ വിപുലമായ സംഘാടകസമിതി യോഗങ്ങൾ ചേർന്ന്‌ ഉദ്ഘാടനചടങ്ങ് ബഹുജന പങ്കാളിത്തത്തോടെ നടത്താൻ തീരുമാനിച്ചു. 
  കട്ടപ്പന സബ്‌ജില്ലാതല മത്സരം കട്ടപ്പന സർക്കാർ ട്രൈബൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. നഗരസഭാധ്യക്ഷൻ ജോയി വെട്ടിക്കുഴി ഉദ്‌ഘാടനം ചെയ്യും. സംഘാടകസമിതി രക്ഷാധികാരി വി ആർ സജി സമ്മാനം വിതരണം ചെയ്യും. പീരുമേട്‌ സബ്‌ജില്ലാതല മത്സരം ഏലപ്പാറ ഗവ. യുപി സ്‌കൂളിൽ ഇ എസ്‌ ബിജിമോൾ എംഎൽഎ ഉദ്‌ഘാടനം ചെയ്യും. ഏലപ്പാറ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ രാജേന്ദ്രൻ സമ്മാനദാനം നിർവഹിക്കും. അറക്കുളം സബ്‌ജില്ലാ മത്സരം മൂലമറ്റം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. വെള്ളിയാമറ്റം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീബ രാജശേഖരൻ ഉദ്‌ഘാടനവും ജില്ലാ പഞ്ചായത്തംഗം സി വി സുനിത സമ്മാനദാനവും നടത്തും. മൂന്നാർ സബ്‌ജില്ലാ മത്സരം മൂന്നാർ ഗവ. വിഎച്ച്‌എസ്‌ഇയിൽ സ്വാഗതസംഘം രക്ഷാധികാരി കെ കെ വിജയൻ ഉദ്‌ഘാടനം ചെയ്യും. മൂന്നാർ സർവീസ്‌ സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌ കെ വി ശശി സമ്മാനം വിതരണം ചെയ്യും. 
 തൊടുപുഴ സബ്‌ജില്ലാ മത്സരം കരിമണ്ണൂർ സെന്റ്‌ ജോസഫ്‌ എച്ച്‌എസ്‌എസിൽ നടക്കും. പി ജെ ജോസഫ്‌ എംഎൽഎ ഉദ്‌ഘാടനം ചെയ്യും. കരിമണ്ണൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡി ദേവസ്യ സമ്മാനവിതരണം നടത്തും. നെടുങ്കണ്ടം സബ്‌ജില്ലാതല മത്സരം നെടുങ്കണ്ടം പഞ്ചായത്ത്‌ യുപി സ്‌കൂളിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റെജി പനച്ചിക്കൽ ഉദ്‌ഘാടനം ചെയ്യും. നെടുങ്കണ്ടം സർവീസ്‌ സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌ എൻ കെ ഗോപിനാഥൻ സമ്മാനം വിതരണം ചെയ്യും. അടിമാലി സബ്‌ജില്ലാ മത്സരം കല്ലാർകുട്ടി ഗവ. എച്ച്‌എസിൽ നടക്കും.
വെള്ളത്തൂവൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി ആർ ബിജി ഉദ്‌ഘാടനം ചെയ്യും. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എസ്‌ വിനയരാജ്‌ സമ്മാനം വിതരണംചെയ്യും. സബ്ജില്ലയിലെ ആദ്യ രണ്ടുസ്ഥാനക്കാർക്കാണ് ജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ അർഹത. സബ്ജില്ലയിലും ജില്ലയിലും വ്യക്തിഗതമാണ് മത്സരം. സബ്ജില്ലയിലും ജില്ലയിലും ആദ്യ നാലുസ്ഥാനക്കാർക്ക് ക്യാഷ് പ്രൈസ്, മെമന്റോ, സർട്ടിഫിക്കറ്റ് എന്നിവ നൽകും.
 
 
പ്രധാന വാർത്തകൾ
 Top