25 September Friday

ഏറ്റുമുട്ടിയ പുള്ളിപ്പുലിയും കാട്ടുപോത്തും ചത്തു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 12, 2020

തേയില തോട്ടത്തിൽ ചത്തനിലയിൽ കണ്ടെത്തിയ പുള്ളിപ്പുലിയും കാട്ടുപോത്തും

 മറയൂർ
കാട്ടുപോത്തിനെ ഇരയാക്കാൻ പുള്ളിപ്പുലിയും ജീവൻ രക്ഷിക്കാൻ കാട്ടുപോത്തും ഏറ്റുമുട്ടി. നീണ്ടപോരാട്ടത്തിനൊടുവിൽ ഇരുമൃഗങ്ങളും ചത്തു. തമിഴ്നാട്ടിലെ സംരക്ഷിതപ്രദേശമായ നീലഗിരി വനമേഖലയിലെ കുന്നൂരിന് സമീപത്തെ കടുംപാലം ഭാഗത്തുള്ള തേയിലത്തോട്ടത്തിലാണ് കാട്ടുപോത്തിനെയും പുള്ളിപ്പുലിയെയും ചത്തനിലയിൽ കണ്ടത്. വനപാലകർ നടത്തിയ പ്രാഥമിക പരിശോധനയിൽ കാട്ടുപോത്തിനെ ആക്രമിക്കുന്നതിനിടയിൽ കൊമ്പുകൊണ്ടുള്ള കുത്തേറ്റ് പുള്ളിപ്പുലിയും പുറകുവശത്ത് കടിയേറ്റ കാട്ടുപോത്തും ചത്തതായാണ് നിഗമനം.
ആൺ പുള്ളിപ്പുലിക്ക് ആറ് വയസ്സും കാട്ടുപോത്തിന് അഞ്ചുവയസ്സും പ്രായംവരുമെന്ന് കുന്നൂർ ഫോറസ്റ്റ് ഡിവിഷൻ അധികൃതർ അറിയിച്ചു. നീലഗിരി വൈൽഡ് ലൈഫ് വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിൽ പോസ്റ്റ്‌മാർട്ടം നടത്തി. സ്വകാര്യ തേയിലത്തോട്ടം കമ്പനിയുടെ പീലിമല എസ്റ്റേറ്റിൽ ലോക്ക് ഡൗണിനെ തുടർന്ന് പ്രവർത്തനം നിർത്തിവച്ചിരുന്നു. ചൊവ്വാഴ്‌ച തൊഴിലാളികൾ എത്തിയപ്പോൾ ദുർഗന്ധം അനുഭവപ്പെട്ടതോടെ നടത്തിയ തെരച്ചിലിലാണ് മൃഗങ്ങളുടെ ജഡങ്ങൾ കണ്ടത്‌. തുടർന്ന്‌ എസ്റ്റേറ്റ് മാനേജർ‌ കുന്നൂർ ഫോറസ്റ്റ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top