20 July Saturday

റോഡുകൾ തകർന്നു; പരിഹരിക്കുമെന്ന‌് എൽഡിഎഫിന‌് പൊതുമരാമത്ത‌് വകുപ്പിന്റെ ഉറപ്പ‌്

വെബ് ഡെസ്‌ക്‌Updated: Friday Jul 12, 2019
കരിമണ്ണൂർ
കരിമണ്ണൂർ പഞ്ചായത്തിലെ പൊതുമരാമത്ത‌് റോഡുകളുടെ ശോച്യാവസ്ഥ രണ്ടാഴ‌്ചയ‌്ക്കുള്ളിൽ പരിഹരിക്കാമെന്ന‌് അധികൃതർ ഉറപ്പുനൽകിയതായി എൽഡിഎഫ‌് അംഗങ്ങൾ അറിയിച്ചു. റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്ന‌് ആവശ്യപ്പെട്ട‌് എൽഡിഎഫ‌് അംഗങ്ങളായ നിസാമോൾ ഷാജി, സുകു കുമാർ, ആനിയമ്മ ജോർജ‌്, ജോസ‌്മി സോജൻ, ബീന സോമൻകുഞ്ഞ‌്, ബിന്ദു റോബർട്ട‌് എന്നിവർ അധികൃതർക്ക‌് നിവേദനം സമർപ്പിച്ചിരുന്നു. പഞ്ചായത്തിലെ കരിമണ്ണൂർ‐തൊമ്മൻകുത്ത‌് റോഡിൽ നെയ്യശേരി മുസ്ലിംപള്ളിക്കുസമീപം റോഡിന്റെ വശം തോട്ടിലേക്ക‌് ഇടിഞ്ഞ‌ു അപകടാവസ്ഥയിലായിട്ട‌് രണ്ടുവർഷമായി. വണ്ടമറ്റം‐ നെയ്യശേരി റോഡിൽ ആമ്പക്കുടി ശ്രീധർമശാസ‌്താ ക്ഷേത്രത്തിനുസമീപം ഓടയില്ലാത്തതിനാൽ റോഡിൽ ചെളിവെള്ളം നിറഞ്ഞ‌് കാൽനടയാത്രപോലും അസാധ്യമായി.
കോട്ട‐പരിയാരം പള്ളിക്കാമുറി റോഡ‌്, ഏഴുമുട്ടം‐ഞറുക്കുറ്റി റോഡ‌്, കരിമണ്ണൂർ മഠം‐വണ്ടമറ്റം റോഡ‌് എന്നീ റോഡുകളും തകർന്നു. റോഡുകളിൽ വൻ കുഴികൾ രൂപപ്പെട്ടതോടെ ഇരുചക്രവാഹനങ്ങൾ നിരന്തരം അപകടത്തിൽപെടുകയാണ‌്. റോഡുകൾ പൊതുമരാമത്ത‌് വകുപ്പിന്റെ നിയന്ത്രണത്തിലായതിനാൽ പഞ്ചായത്തുകൾക്ക‌് ഫണ്ട‌് അനുവദിക്കാൻ പറ്റാത്ത സ്ഥിതിയുമാണ‌്. ഈ സാഹചര്യത്തിലാണ‌് നിവേദനം നൽകിയത‌്.
 
പ്രധാന വാർത്തകൾ
 Top