24 August Saturday
മന്ത്രി ഇ പി ജയരാജൻ പങ്കെടുക്കും

വ്യവസായ‐ ഖനന പ്രശ‌്നങ്ങൾ പരിഹരിക്കാൻ 20ന‌് അദാലത്ത‌്

വെബ് ഡെസ്‌ക്‌Updated: Friday Jul 12, 2019

 

 
ഇടുക്കി
ജില്ലയിലെ വ്യവസായവും ഖനനവുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിന‌് 20ന‌് നെടുങ്കണ്ടത്ത‌് മന്ത്രി ഇ പി ജയരാജന്റെ അധ്യക്ഷതയിൽ അദാലത്ത‌് സംഘടിപ്പിക്കും. രാവിലെ പത്തുമുതൽ സർവീസ‌് സഹകരണ ബാങ്ക‌് ഓഡിറ്റോറിയത്തിലാണ‌് അദാലത്ത‌്. അദാലത്തിനുമുന്നോടിയായി കലക്ടറുടെ അധ്യക്ഷതയിൽ അവലോകനയോഗം ചേർന്നു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു. പരാതികൾ സ്വീകരിച്ച‌് സമയബന്ധിതമായി തീർപ്പാക്കി റിപ്പോർട്ട‌് ജില്ലാ വ്യവസായകേന്ദ്രത്തിൽ 15ന‌് മുമ്പായി സമർപ്പിക്കാൻ കലക്ടർ നിർദേശിച്ചു. 
 
തൊടുപുഴ 
താലൂക്കിലെ വ്യവസായ മേഖലയുമായി ബന്ധപ്പെട്ട പരാതികളും നിവേദനങ്ങളും 15നകം തൊടുപുഴ താലൂക്ക‌് വ്യവസായ ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 9446606178.
 
ദേവികുളം 
താലൂക്കിലെ വ്യവസായ മേഖലയുമായി ബന്ധപ്പെട്ട പരാതികളും നിവേദനങ്ങളും 15നകം നെടുങ്കണ്ടത്ത് ഉടുമ്പൻചോല താലൂക്ക് വ്യവസായ കേന്ദ്രത്തിൽ നൽകണം. ഫോൺ: 04868 232979, 9188127099, 9947297887.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top