25 August Sunday
സംഘാടക സമിതിയായി

‘ജനകീയം ഈ അതിജീവനം’ ജില്ലാതല സംഗമം 20ന‌്

വെബ് ഡെസ്‌ക്‌Updated: Friday Jul 12, 2019

 

 
കട്ടപ്പന
പ്രളയവും പ്രളയാനന്തര പുനർനിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പങ്കുവയ്ക്കാൻ 20ന‌് കട്ടപ്പനയിൽ നടത്തുന്ന ദുരിതബാധിതരുടെ സംഗമം ‘ജനകീയം ഈ അതിജീവനം’ പരിപാടിയുടെ ജില്ലാതല സംഘാടക സമിതി രൂപീകരിച്ചു. കട്ടപ്പന നഗരസഭ ഹാളിൽ ചേർന്ന യോഗത്തിൽ കലക്ടർ എച്ച്  ദിനേശൻ അധ്യക്ഷനായി. കട്ടപ്പന നഗരസഭാധ്യക്ഷൻ ജോയി വെട്ടിക്കുഴി ചെയർമാനും ഇടുക്കി തഹസിൽദാർ വിൻസന്റ് ജോസഫ് കൺവീനറായും ജനപ്രതിനിധികൾ, രാഷ്ട്രീയ പാർടി പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും ഉൾപ്പെട്ടതാണ‌് സ്വാഗതസംഘം.
    പകൽ 11ന‌് കട്ടപ്പന ടൗൺ ഹാളിൽ നടക്കുന്ന പരിപാടി ജില്ലയുടെ ചുമതലയുള്ള മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഡീൻ കുര്യാക്കോസ് എംപി, എംഎൽഎമാർ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, റീബിൽഡ് കേരള ലൈഫ് മിഷൻ പ്രതിനിധികൾ, വിവിധ രാഷ്ട്രീയ, സാമൂഹ്യ സംഘടനാ പ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. 
പ്രളയ പുനരധിവാസത്തിന്റെ ഭാഗമായി നിർമാണം പൂർത്തീകരിച്ച വീടുകളുടെ താക്കോൽദാനം, വീടും സ്ഥലവും നഷ്ടപ്പെട്ട പ്രളയബാധിതർക്കായി വിട്ടുകിട്ടിയ ഭൂമിയുടെ പട്ടയ കൈമാറ്റം, വയറിങ‌് കിറ്റ് വിതരണം, പ്രളയ പുനരധിവാസ പ്രവർത്തനങ്ങളിൽ സഹകരണവും പിന്തുണയും നൽകിയ സർക്കാരിതര സംഘടനകളെ ആദരിക്കൽ എന്നിവയാ‌ണ‌് പരിപാടിയുടെ ഭാഗമായി നടക്കുന്നത‌്. 
 സർക്കാർ നടപ്പാക്കിയ ദുരിതാശ്വാസ പുനർനിർമാണ പ്രവർത്തനങ്ങൾ പൊതു സമൂഹത്തിലെത്തിക്കുന്നതിനാണ് സംസ്ഥാനത്തുടനീളം 20ന് ‘ജനകീയം ഈ അതിജീവനം’ എന്ന പേരിൽ പൊതുജനസംഗമം സംഘടിപ്പിക്കുന്നത്.
യോഗത്തിൽ എഡിഎം ആന്റണി സ്കറിയ, ആർഡിഒ എം പി വിനോദ്, കൗൺസിലർമാരായ മനോജ് എം തോമസ്, സി കെ മോഹനൻ, മനോജ് മുരളി, തോമസ് മൈക്കിൾ, ടിജി എം രാജു, വിവിധ രാഷ്ട്രീയ പാർടി പ്രതിനിധികളായ വി എസ് രതീഷ്, സാജു പട്ടരുമഠം, കെ എൻ കുമാരൻ, രാജൻകുട്ടി മുതുകുളം, കട്ടപ്പന വില്ലേജ് ഓഫീസർ ജെയ്സൺ ജോർജ്, ജില്ലാ ഇൻഫർമേഷൻ ഓഫീസ് അസിസ്റ്റന്റ് എഡിറ്റർ എൻ ബി ബിജു, ഇൻഫർമേഷൻ അസിസ്റ്റന്റ് കെ ജി അജിത എന്നിവർ പങ്കെടുത്തു.
 
 
പ്രധാന വാർത്തകൾ
 Top