18 October Friday
ലക്ഷ്യം രാഷ്ട്രീയലാഭം

ആത്മ-ഹ-ത്യ-കൾ ആഘോ-ഷ-മാക്കി യുഡിഎഫും സ്ഥാനാർഥി മോഹികളും

വെബ് ഡെസ്‌ക്‌Updated: Tuesday Feb 12, 2019

 ചെറു-തോണി 

രാഷ്-ട്രീയ ലാഭ-ത്തിനുവേണ്ടി ആത്മ-ഹ-ത്യ-കൾ ആഘോ-ഷ-മാക്കി മാറ്റു-ക-യാണ് -യുഡിഎ-ഫും സ്ഥാനാർഥി മോഹികളും. വിവിധ കാര-ണ-ങ്ങ-ളാൽ ആത്മ-ഹ-ത്യ- ചെയ്യുന്നവരെ കർഷക ആത്മ-ഹ-ത്യ-യെന്ന് നാമ-ക-രണംചെയ്-ത്- മുത-ലെ-ടുപ്പ്- നട-ത്താ-നാ-ണ് ഇത്ത-ര-ക്കാ-രുടെ നീക്കം. സമീ-പ-കാ-ലത്ത്- മര-ണ-പ്പെ-ട്ട-വ-രാരും പ്രള-യ-വു-മായി ഒരു-വി-ധ-ത്തി-ലു-മുള്ള ബുദ്ധി-മു-ട്ടു-കളും നേരി-ട്ടി-ട്ടു-ള്ള-വ-ര-ല്ല. പ്രള-യ-ത്തി-ലോ പ്രകൃ-തി ദു-ര-ന്ത-ത്തിലോ നാശ-ന-ഷ്-ട-ങ്ങൾ സംഭ-വി-ച്ച-വ-രു-മ-ല്ല. എന്നാൽ, പ്രള-യ-ത്തിന്റെ പേരിൽ കട-ക്കെ-ണി-യി-ലായി ആത്മ-ഹത്യചെയ്-തു എന്നുവരുത്തി തീർക്കാ-നാണ്  ശ്രമം നട-ക്കു-ന്ന-ത്-. ലോക്-സ-ഭാ തെര-ഞ്ഞെ-ടുപ്പിൽ സ്ഥാനാർഥിക്കുപ്പായം തുന്നി-വച്ചി-രി-ക്കുന്നവരാണ‌് കല്ലു-വച്ച നുണ-കൾ ദിനം-പ്രതി പ്രച-രി-പ്പി-ക്കു-ന്ന-ത്-. അടു-ത്തിടെ ആത്മ-ഹത്യ ചെയ്-തവർ എന്തു-കാര-ണം-കൊ-ണ്ടാണ് ആത്മ-ഹത്യചെയ്-ത-തെന്ന് കുടും-ബാം-ഗ-ങ്ങൾക്കോ സമീ-പ-വാ-സി-കൾക്കോ നിശ്ച-യ-മി-ല്ല. കഴി-ഞ്ഞ-ദി-വസം ആത്മഹത്യ ചെയ‌്ത ആളുടെ മക്കൾ വിദേ-ശത്ത്- ജോലി ചെയ്യു-ന്ന-വ-രാ-ണ്. 
ആത്മ-ഹത്യചെയ്യാൻ മാത്ര-മുള്ള കട-ഭാ-ര-ങ്ങ-ളോ ബാങ്ക്-വായ്-പ-കളോ ഉള്ളവരുമല്ല. അടു-ത്തിടെ മര-ണ-പ്പെട്ട മറ്റൊ-രാളുടെ സ്ഥിതി വേറൊ-ന്നാ-ണ്. അച്ഛന്റെ വസ്-തു-വിന്റെ പട്ടയം പണ-യ-പ്പെ-ടുത്തി മകൻ വായ്-പ-യെ-ടു-ക്കു-കയും അടച്ചുതീർക്കാ-തി-രി-ക്കു-കയും ചെയ്ത-തിൽ പിതാവ് -ദുഃഖി-ത-നാ-യി-രു-ന്നു. ഇതി-നി-ട-യിൽ മകൻ നാർകോ-ട്ടിക് -കേസിൽ ജയിൽ ശിക്ഷ നേരി-ടു-കയും ചെയ്-ത-തിൽ മനം-നൊ-ന്താണ് പിതാവ് -ജീവിതം അവ-സാ-നി-പ്പി-ച്ച-ത്-. 
കെഎ-സ്-എ-ഫ്-ഇ കാർഷികവായ്-പ- നൽകുന്നില്ല. മാത്ര-മല്ല, കെ-എ-സ്--എ-ഫ്-ഇ എന്ന ബാങ്കിങ‌് -ഇതര ധന-കാര്യസ്ഥാപ-ന-ത്തിന് മൊറ-ട്ടോ-റിയം ബാധ-ക-മ-ല്ല. കെഎ-സ്-എ-ഫ്-ഇ-യിൽ നിന്നുംചിട്ടി എടു-ത്തത്- തിരി-ച്ച-ട-യ്-ക്ക-ണ-മെന്ന് സ്ഥാപനം ആവ-ശ്യ-പ്പെ-ടു-ന്നത്- സ്വാഭാ-വി-ക-മാ-ണ്. മര-ണ-ത്തിന് മറ്റുകാരണം ഉണ്ടാ-കാ-മെ-ന്നി-രിക്കെ ഇതും കർഷക ആത്മ-ഹത്യ എന്നാണ് നിക്ഷിപ്-ത താൽ-പ-ര്യ-ക്കാർ പ്രച-രി-പ്പി-ക്കു-ന്ന-ത്-. ഹൈറേ-ഞ്ചിൽ 95 -ശത-മാ-നവും ജന-ങ്ങൾ ഇട-ത്തരം ചെറു-കിട കർഷ-ക-രാ-ണ്. കാല-ങ്ങ-ളായി ബാങ്കു-ക-ളിൽനിന്നും വിവിധ ആവ-ശ്യ-ങ്ങൾക്കായി വായ്-പ എടു-ക്കു-കയും തിരി-ച്ച-ടവ്- മുട-ങ്ങു-കയും കുടി-ശ്ശികയ്-ക്ക്- നോട്ടീസ് -ലഭി-ക്കു-കയും പുതുക്കിവയ്-ക്കു-കയുമൊക്കെ ചെയ്യു-ന്നത്- ഇടു-ക്കി-യിലെ കർഷ-ക-രുടെ ശീല-ങ്ങ-ളാ-ണ്. ഇതൊരു പുതിയകാര്യ-മാ-യാണ് ചിലർ ചിത്രീ-ക-രി-ക്കു-ന്ന-ത്-.
    മരണപ്പെട്ട-വ-രോ-ടുള്ള അനു-ക-മ്പയോ ആത്മ-ഹ-ത്യ-കൾക്കെ-തി-രേ-യുള്ള സാമൂഹ്യ പ്രതി-ബ-ദ്ധ-തയോ അല്ല ഇത്ത-ര-ക്കാരെ നയി-ക്കു-ന്ന-ത്-. മൃത-ദേ-ഹ-ങ്ങ-ളെ- പോലും വോട്ടാക്കിമാറ്റാൻ കഴി-യുമോ എന്ന മാന്യ-ത-യി-ല്ലാത്ത പരീ-ക്ഷ-ണ-ത്തി-നാണ് അഭി-നവ രക്ഷ-കർ മുതി-രു-ന്ന-ത്-. പ്രള-യ-ത്തിൽതകർന്ന ജില്ല-യിലെ കർഷ-കരെ ജീവി-ത-ത്തി-ലേ-ക്ക്- തിരികെ കൊണ്ടു-വ-രാ-നാണ് സംസ്ഥാന സർക്കാർ 5000 കോടി-യുടെ ഇടുക്കി പാക്കേജ്- പ്രഖ്യാ-പി-ച്ചി-ട്ടു-ള്ള-ത്-. ഇടുക്കി പാക്കേ-ജിൽ രാഷ്-ട്രീയം കാണു-ന്ന- കാപ-ട്യ-ക്കാർക്ക്- കൂടു-തൽ മര-ണ-ങ്ങ-ളു-ണ്ടാ-ക-ണമെന്ന ആഗ്ര-ഹ-മാ-ണു-ള്ള-ത്-. 2008 ൽ കേന്ദ്ര സർക്കാർ പ്രഖ്യാ-പിച്ച 1250 കോടി-യുടെ കാർഷിക പാക്കേജ്-അട്ടി-മ-റിച്ച് -കുര-ങ്ങന്റെ കൈയിൽ പൂമാല കിട്ടി-യ-തു-പോലെ തകർത്തെ-റിഞ്ഞ മുൻ എംപി-യുടെ അരുമ ശിഷ്യർക്ക്- പാക്കേജ്- ചതുർഥിയാ-ണെന്നുംആത്മ-ഹ-ത്യ-കൾ ആഘോ-ഷ-മാ-ണെന്നും നാട്ടു-കാർ ഇതിനകം തിരി-ച്ച-റി-ഞ്ഞി-ട്ടു-ണ്ട്-.
 
 
പ്രധാന വാർത്തകൾ
 Top