20 November Wednesday

വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമം; പ്രതി അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2019
മൂന്നാർ  
അറുപത്തിയേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ദേവികുളം കോളനി മല്ലികാഭവനിൽ കെ ഗുണശേഖരൻ(47) ആണ് അറസ്റ്റിലായത്. സെപ്തംബർ എട്ടിനായിരുന്നു സംഭവം. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്തായിരുന്നു പീഡനശ്രമം. ഇതിനുശേഷം ഇയാൾ മൂവാറ്റുപുഴയിൽ ഒളിവിൽ കഴിയുകയായിരുന്നു. 
  ദേവികുളത്ത് എത്തിയതായ രഹസ്യവിവരത്തെ തുടർന്ന് മൂന്നാർ ഡിവൈഎസ്‌പി രമേഷ് കുമാറിന്റെ നിർദേശപ്രകാരം ദേവികുളം എസ്ഐ കെ ദിലീപ് കുമാറാണ്‌ ഇയാളെ അറസ്റ്റ് ചെയ്തത്‌. സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷൗക്കത്ത്, സിപിഒ ഷിജു എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ ദേവികുളം കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്‌തു.
 
പ്രധാന വാർത്തകൾ
 Top