23 September Wednesday

രക്ഷാപ്രവർത്തനത്തിന്‌ അതിവേഗം; ഏകോപിപ്പിച്ച്‌ മന്ത്രി എം എം മണി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 11, 2020
 മൂന്നാർ
കേരളത്തിന് മാതൃകയായി പെട്ടിമുടിയിലെ രക്ഷാപ്രവർത്തനങ്ങൾ. ദുരന്തവാർത്ത അറിഞ്ഞ ഉടനെ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം പെട്ടിമുടിയിലെത്തിയ മന്ത്രി എം എം മണി വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്‌ നേതൃത്വം നൽകുന്നു. ഉദ്യോഗസ്ഥരുമായി വിഷയങ്ങൾ ചർച്ചചെയ്ത് അദ്ദേഹം രക്ഷാപ്രവർത്തനങ്ങൾക്ക് ചടുലവേഗമേകി. 
എസ് രാജേന്ദ്രൻ എംഎൽഎ സ്ഥലത്ത് ക്യാമ്പ്ചെയ്താണ് പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത്. പോസ്റ്റുമോർട്ടവും മൃതദേഹ സംസ്കാരവുമെല്ലാം താമസമില്ലാതെ പൂർത്തീകരിക്കാൻ അധികൃതർക്ക് മന്ത്രി നിർദേശം നൽകിയിരുന്നു. 
ജില്ലയുടെ മറ്റിടങ്ങളിലും മണ്ണിടിച്ചിലും കെടുതികളും രൂക്ഷമാണ്. ജില്ലയുടെ ചുമതലയുള്ള മന്ത്രിയെന്ന നിലയിൽ മറ്റ് പ്രദേശങ്ങളിലും അദ്ദേഹം ഓടിയെത്തുന്നുണ്ട്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top