20 September Friday

കനത്ത കാറ്റ്‌; ഏത്തവാഴ കൃഷി നശിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2019
രാജാക്കാട്
ടൗണിനുസമീപം ശക്തമായ കാറ്റിൽ ഏത്തവാഴത്തോട്ടം നശിച്ചു. ചെമ്പൻപുരയിടത്തിൽ രവീന്ദ്രന്റെ കൃഷിയിടത്തിലെ 400 കുലച്ച വാഴകളാണ് നശിച്ചത്. 
    ഓണത്തിന് വിളവെടുക്കാൻ ഒരുങ്ങുന്നതിനിടെയാണ്‌ കാറ്റ്‌ വില്ലനായി എത്തിയത്‌. താങ്ങുകളും വള്ളിയുംകൊണ്ട് സംരക്ഷണം ഒരുക്കിയിരുന്നെങ്കിലും വ്യാഴാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിൽ വട്ടം ഒടിഞ്ഞ് നിലംപതിച്ചു. രണ്ടര ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പാട്ടത്തിനെടുത്ത സ്ഥലത്ത് ബാങ്ക് വായ്‌പയെടുത്താണ്‌ രവീന്ദ്രൻ കൃഷിയിറക്കിയത്‌. ഏത്തയ്‌ക്കായുടെ വില ഇടിഞ്ഞ സമയമായതിനാൽ വെട്ടി വിറ്റാൽ കറിക്കായ ആയിപ്പോലും വാങ്ങാൻ ആളില്ലാത്ത സ്ഥിതിയുണ്ട്. 
  പ്രദേശവാസികളായ രവിന്ദ്രൻ ചെമ്പൻപുരയിടത്തിൽ, കമുകുംമറ്റത്തിൽ വെൽവിഷ്‌, പുൽക്കയത്ത് കൃഷ്ണൻ, റെജി കളപ്പുരയ്ക്കൽ എന്നിവരുടെ കൃഷിയും നശിച്ചു. 4000 വാഴകൾ രാജാക്കാട് പഞ്ചായത്തിൽ കാറ്റത്ത് നശിച്ചു. നിരവധിയിടങ്ങളിൽ കപ്പ, കുരുമുളക്‌, ജാതി തുടങ്ങിയ കാർഷിവിളകൾക്കും നാശമുണ്ട്‌. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top