19 September Thursday

മാങ്കുളത്ത് ആദിവാസികുടികള്‍ ഒറ്റപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2019
അടിമാലി
കാലവർഷം ഏറെ ദുരിതംവിതച്ച മാങ്കുളം പഞ്ചായത്തിൽ ഏഴോളം ആദിവാസി കുടികൾ ഒറ്റപ്പെട്ടു. ഇവിടുത്തെ എണ്ണൂറിലധികം കുടുംബങ്ങൾ ദുരിതത്തിലായി. മേഖലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ആറാംമൈൽ പെരുമ്പൻകുത്ത് റോഡ് വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയതോടെയാണ് കുടികൾ ഒറ്റപ്പെട്ടത്. 
നല്ലതണ്ണിയാറിൽനിന്ന്‌ കുതിച്ചെത്തിയ മലവെള്ളമാണ് ഏറെ നാശം വിതച്ചത്. സിങ്കുകുടി, കള്ളക്കുട്ടികുടി, പാറക്കുടി, ചിക്കണംകുടി, ശേവൽകുടി, ആറാംമൈൽ അടക്കമുള്ള ആദിവാസി ഊരുകളാണ് ഒറ്റപ്പെട്ടുകിടക്കുന്നത്‌. വെള്ളക്കെട്ടിൽ അമർന്ന അടിമാലി പഞ്ചായത്തിലെ ചാറ്റുപാറ, മന്നാങ്കാല, മച്ചിപ്ലാവ്, പതിനാലാംമൈൽ, വാളറ, പത്താംമൈൽ തുടങ്ങിയ പ്രദേശങ്ങളിൽനിന്ന്‌ പൂർണമായും വെള്ളം ഇറങ്ങിയിട്ടില്ല. തുടർച്ചയായ രണ്ടാംദിവസവും മാങ്കുളം, മുരിക്കാശേരി, പണിക്കൻകുടി ഭാഗങ്ങളിലേക്ക് സ്വകാര്യ ബസുകളും കെഎസ്ആർടിസി ബസുകളും സർവീസ് നടത്തിയില്ല. 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top