23 August Friday

ഡിവൈഎഫ‌്ഐ പ്രവർത്തകനെ ആക്രമിക്കാൻ ശ്രമം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 9, 2019
കട്ടപ്പന
ഡിവൈഎഫ‌്ഐ പ്രവർത്തകനെ ആക്രമിക്കാൻ ശ്രമം. കട്ടപ്പന സൗത്ത‌് മേഖലാ കമ്മിറ്റിയംഗം ബഞ്ചമിനെയാണ‌് ഒരുപറ്റം ക്രിമിനലുകൾ വെള്ളിയാഴ്ച വൈകിട്ട‌് വള്ളക്കടവ‌് ടൗണിൽ വച്ച‌് ആക്രമിക്കാൻ ശ്രമിച്ചത‌്. കഞ്ചാവ‌് മാഫിയയ‌്ക്കെതിരെ വിവരം കൊടുത്ത‌തിന്റെ പ്രതികാരമായാണ‌് ആക്രമണം. 
കട്ടപ്പനയിലും പരിസരപ്രദേശങ്ങളിലും കഞ്ചാവ‌് കച്ചവടവും ഉപയോഗവും വ്യാപകമാണ‌്. ഇതിനെതിരെ ഡിവൈഎഫ‌്ഐ നടത്തുന്ന ക്യാമ്പയ‌്നിന്റെ ഭാഗമായി പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചിരിക്കുകയാണ‌്. 
വള്ളക്കടവ‌്, തൂങ്കുഴി, കടമാക്കുഴി ഭാഗങ്ങളിൽ ലഹരി ഉപയോഗം തടയുന്നതിനായി എക‌്സൈസ‌് സംഘവുമായി സഹകരിച്ചും ഡിവൈ‌എഫ‌് വ്രർത്തിക്കുന്നുണ്ട‌്. ഇതിന്റെ ഭാഗമായി വിവരം കൊടുക്കുകയും ചിലരെ നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഇതിനെ പിന്നാലെയാ‌ണ‌് ആക്രമണം. 
വള്ളക്കടവ‌് ടൗണിൽ വച്ച‌് വണ്ടി തടയുകയും ബൈക്കിലെത്തിയ സംഘം മാരാകായുധങ്ങളുമായി ഭീകരാന്തരീക്ഷം മുഴക്കി ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ബഹളം കേട്ട‌് സമീപവാസികൾ ഓടിയെത്തിയതിനാലാണ‌് ബഞ്ചമിൻ രക്ഷപ്പെട്ടത‌്. സംഭവത്തിൽ ഉൾപ്പെട്ടവരെ ഉടൻ പിടികൂടണമെന്ന‌് ഡിവൈഎഫ‌്ഐ ആവശ്യപ്പെട്ടു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top