13 June Sunday

പോക്കറ്റ് മണിൽനിന്ന് മിച്ചംവച്ച തുക വാക്‌സിൻ ചലഞ്ചിലേക്ക്

വെബ് ഡെസ്‌ക്‌Updated: Sunday May 9, 2021

കരിമണ്ണൂർ
പോക്കറ്റ് മണിയിൽനിന്ന് മിച്ചംപിടിച്ച തുക വാക്സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നൽകി അധ്യാപക വിദ്യാർഥി മാതൃകയായി. ഉടുമ്പന്നൂർ കോട്ടക്കവല ചേരിയിൽ സജിയുടെ മകളും പാലായിലെ ടിടിസി വിദ്യാർഥിനിയുമായ ശ്രുതിയാണ് പലപ്പോഴായി രക്ഷിതാക്കൾ നൽകിയ 10,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയത്. സംസ്ഥാന സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആകൃഷ്ടയായാണ് സംഭാവന നൽകാൻ തീരുമാനിച്ചത്. ഉടുമ്പന്നൂർ പഞ്ചായത്ത് ഓഫീസിലെത്തി പ്രസിഡന്റ് എം ലതീഷിന്റെ പക്കൽ പണം ഏൽപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top