14 April Wednesday

ഉറുമ്പുള്ളിന്റെ മുഖച്ഛായ 
മാറ്റിയ വികസനം

വെബ് ഡെസ്‌ക്‌Updated: Friday Apr 9, 2021
മൂലമറ്റം
ഉറുമ്പുള്ള്‌ പട്ടികജാതി കോളനിയിൽ കമ്യൂണിറ്റി ഹാളും അങ്കണവാടി കെട്ടിടവും നിർമിച്ചതോടെ നാടിന്റെ മുഖച്ഛായ മാറി. അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന പട്ടികജാതി വികസനവകുപ്പ്‌ ഒരു കോടി രൂപ കോളനിയുടെ വികസനത്തിനായി അനുവദിച്ചു‌. ഇതിൽ 37.5 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ്‌ കോളനിയിൽ കമ്യൂണിറ്റി ഹാളും അങ്കണവാടി കെട്ടിടവും നിർമിച്ചത്‌. കോളനിയിലെ 52 പട്ടികജാതി കുടുംബങ്ങൾക്ക് അംബേദ്കർ ഗ്രാമവികസന പദ്ധതി പ്രയോജനം ചെയ്യുമെന്ന് ബ്ലോക്ക് പട്ടികജാതി വികസനവകുപ്പ്‌ അധികൃതർ പറഞ്ഞു. റോഡ്, ശൗചാലയം, കിണർ, ആരോഗ്യകേന്ദ്രങ്ങളുടെ നിർമാണം തുടങ്ങിയ വികസന പ്രവർത്തനങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top