ഇടുക്കി
കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്ക് പ്രളയബാധിതർക്കായി കെയർ ഹോം പദ്ധതിയിൽ നിർമിച്ച 17 വീടുകളുടെ താക്കോൽ ജില്ലാ പഞ്ചായത്തംഗം വിഷ്ണു കെ ചന്ദ്രൻ കൈമാറി. ചേലച്ചുവട് ചുരുളി പ്രിൻസ് ജോസഫ്, ഏഴുകമ്പി തുരുത്തേൽ സോഫിയാമ്മ എന്നിവർ താക്കോൽ ഏറ്റുവാങ്ങി. അഞ്ചുമുതൽ 50 ശതമാനം വരെ വിലക്കുറവിൽ ജീവൻ രക്ഷാമരുന്നുകൾ ലഭ്യമാക്കുന്ന നീതി മെഡിക്കൽ സ്റ്റോർ ബ്ലോക്ക് പഞ്ചായത്തംഗം ടോമി ജോസഫ് ഉദ്ഘാടനം ചെയ്തു.
പ്രാദേശിക വികസനവും വരുമാനവും ലക്ഷ്യമിട്ട് മീൻകൃഷിയടക്കം സംരംഭങ്ങൾ ആരംഭിക്കുന്നതിന് കുടുംബശ്രീ വഴി 25,000 രൂപ വരെ ലളിതമായ വ്യവസ്ഥയിൽ വായ്പ അനുവദിക്കുന്ന മുറ്റത്തെ മുല്ല വായ്പ പദ്ധതിക്കും ഇതോടൊപ്പം തുടക്കമായി. ഇടുക്കി ജോയിന്റ് രജിസ്ട്രാർ എസ് ഷേർളി ഉദ്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡന്റ് എം കെ ചന്ദ്രൻകുഞ്ഞ് അധ്യക്ഷനായി. അസിസ്റ്റന്റ് രജിസ്ട്രാർ വിജയൻ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. ബാങ്ക് ഭരണസമിതി അംഗങ്ങളായ ബിജു പുരുഷോത്തമൻ സ്വാഗതവും വി കെ കമലാസനൻ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..