22 September Tuesday

15 ദുരിതാശ്വാസ ക്യാമ്പ്‌ തുറന്നു

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020
ഇടുക്കി
ജില്ലയിൽ നാല് താലൂക്കുകളിലായി 15 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 147 കുടുംബങ്ങളിൽനിന്നായി 513 പേരെ ഇവിടങ്ങളിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ട്. 
ദേവികുളം താലൂക്ക്: മൂന്നാർ മർച്ചന്റ് അസോസിയേഷൻ ഹാളിലെ ക്യാമ്പിൽ മൂന്നാർ വില്ലേജിൽനിന്ന്‌ രണ്ട് കുടുംബങ്ങളിൽനിന്നായി ഒരു മുതിർന്ന സ്ത്രീ, രണ്ട് പുരുഷൻമാർ, നാല് സ്ത്രീകൾ, രണ്ട് കുട്ടികൾ എന്നിവരടക്കം ഒമ്പതുപേർ. ദേവികുളം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ക്യാമ്പിൽ കെഡിഎച്ച് വില്ലേജിൽനിന്ന് 12 കുടുംബങ്ങളിൽനിന്നായി നാല് മുതിർന്ന സ്ത്രീകൾ, ഒരു മുതിർന്ന പുരുഷൻ, ആറ് പുരുഷൻമാർ, ഒമ്പത് സ്ത്രീകൾ, ഏഴ് കുട്ടികൾ എന്നിവരടക്കം 27 പേർ.  
തൊടുപുഴ താലൂക്ക്: മൂലമറ്റം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ക്യാമ്പിൽ അറക്കുളം വില്ലേജിൽനിന്നുള്ള ഒരു കുടുംബത്തിലെ രണ്ട് സ്ത്രീകളെ മാറ്റി താമസിപ്പിച്ചു.
 പീരുമേട് താലൂക്ക്: കുമളി വില്ലേജിൽനിന്ന്‌ കുമളി ട്രൈബൽ സ്‌കൂളിലെ ക്യാമ്പിൽ എട്ടു കുടുംബങ്ങളിൽനിന്നായി രണ്ട്‌ മുതിർന്ന സ്ത്രീ, ഒരു മുതിർന്ന പുരുഷൻ, നാല് പുരുഷൻമാർ, 10 സ്ത്രീകൾ, ഏഴ് കുട്ടികൾ എന്നിവരടക്കം 24 പേർ. മഞ്ഞുമല വില്ലേജിൽനിന്ന്‌ ചന്ദ്രവനം എസ്റ്റേറ്റ് ഹാളിലെ ക്യാമ്പിലേക്ക് ഏഴ്‌ കുടുംബങ്ങളിൽനിന്നായി 30 പേർ. മഞ്ഞുമല വില്ലേജിൽനിന്ന്‌ സെന്റ് ജോസഫ് സ്‌കൂളിലെ ക്യാമ്പിലേക്ക് 15 കുടുംബങ്ങളിൽനിന്നായി രണ്ട് മുതിർന്ന സ്ത്രീകൾ, മൂന്ന് മുതിർന്ന പുരുഷൻമാർ, 14 പുരുഷൻമാർ, 16 സ്ത്രീകൾ, ഏഴ് കുട്ടികൾ എന്നിവരടക്കം 42 പേരെ മാറ്റി താമസിപ്പിച്ചു. മഞ്ഞുമല വില്ലേജിൽനിന്ന്‌ മോഹന ഓഡിറ്റോറിയത്തിലെ ക്യാമ്പിൽ 10 കുടുംബങ്ങളിൽനിന്നായി രണ്ട്‌ മുതിർന്ന പുരുഷൻമാർ, 18 പുരുഷൻമാർ, 11 സ്ത്രീകൾ എന്നിവരടക്കം 31 പേർ. വാഗമൺ വില്ലേജിൽനിന്ന്‌ സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂളിലെ ക്യാമ്പിൽ 21 കുടുംബങ്ങളിൽനിന്നായി 85 പേർ. പെരിയാർ വില്ലേജിൽനിന്ന്‌ സെന്റ് ജോസഫ് സ്‌കൂളിലെ ക്യാമ്പിലേക്ക് എട്ട്‌ കുടുംബങ്ങളിൽനിന്നായി രണ്ട്‌ മുതിർന്ന സ്ത്രീകൾ, ഒരു മുതിർന്ന പുരുഷൻ, 12 പുരുഷൻമാർ, ആറ്‌ സ്ത്രീകൾ എന്നിവരടക്കം 21 പേരെ മാറ്റി താമസിപ്പിച്ചു.  ഇടുക്കി താലൂക്ക്: ഉപ്പുതോട് വില്ലേജിൽനിന്ന്‌ കരിക്കിൻമേട് ഗവ. എൽപി സ്‌കൂളിലെ ക്യാമ്പിൽ രണ്ട് ‌കുടുംബങ്ങളിൽനിന്നായി മൂന്ന്‌ പുരുഷൻമാർ, രണ്ട്‌ സ്ത്രീകൾ, മൂന്ന്‌ കുട്ടികൾ എന്നിവരടക്കം എട്ടുപേർ. കൊന്നത്തടി വില്ലേജിൽനിന്ന്‌ ചിന്നാർ അങ്കണവാടിയിലെ ക്യാമ്പിലേക്ക് രണ്ട്‌ കുടുംബങ്ങളിൽനിന്നായി രണ്ട്‌ പുരുഷൻമാർ, നാല്‌ സ്ത്രീകൾ എന്നിവരടക്കം ആറുപേരെ മാറ്റി താമസിപ്പിച്ചു. വാത്തിക്കുടി വില്ലേജിൽനിന്ന്‌ ക്രിസ്തുരാജ ചർച്ച് പാരീഷ് ഹാളിൽ ആറ്‌ കുടുംബങ്ങളിൽനിന്നായി ആറ്‌ പുരുഷൻമാർ, 10 സ്ത്രീകൾ, ഒരു കുട്ടി എന്നിവരടക്കം 17 പേർ. കാഞ്ചിയാർ വില്ലേജിൽനിന്ന്‌ കിഴക്കേൽ മാട്ടുക്കട്ട അങ്കണവാടിയിലെ ക്യാമ്പിലേക്ക് അഞ്ച്‌ കുടുംബങ്ങളിൽനിന്നായി എട്ട്‌ പുരുഷൻമാർ, 10  സ്ത്രീകൾ, നാല് കുട്ടികൾ എന്നിവരടക്കം 22 പേർ. കാഞ്ചിയാർ വില്ലേജിൽനിന്ന്‌‌ വെള്ളിലാങ്കണ്ടം അങ്കണവാടിയിലെ ക്യാമ്പിലേക്ക്‌ ആറ്‌ കുടുംബങ്ങളിൽനിന്നായി എട്ട്‌ പുരുഷൻമാർ, ഒമ്പത്‌ സ്ത്രീകൾ, നാലുകുട്ടികൾ എന്നിവരടക്കം 21 പേരെ മാറ്റിപ്പാർപ്പിച്ചു

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top