16 November Saturday

അധികാരികൾ കണ്ണുതുറക്കുംവരെ സമരം

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2019

 

 
കുമളി
തേക്കടി ടൂറിസം തകർക്കാനുള്ള വനംവകുപ്പ‌് അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച‌് മോട്ടോർ തൊഴിലാളി സംയുക്ത സമരസമിതി നേതൃത്വത്തിൽ നടക്കുന്ന റിലേ സത്യഗ്രഹം നാലാം ദിവസത്തിലേക്ക‌്. 
 തേക്കടി ചെക്ക്‌പോസ‌്റ്റ‌് പടിക്കൽ നടക്കുന്ന സമരം ബുധനാഴ‌്ച സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ ഉദ‌്ഘാടനം ചെയ‌്തു. തേക്കടി ലോക്കൽ സെക്രട്ടറി കെ ജെ ദേവസ്യാ അധ്യക്ഷനായി. വനംവകുപ്പ‌് കുമളി പഞ്ചായത്ത‌് അധികൃതർക്ക‌് 2014ൽ ആനവച്ചാൽ പാർക്ക‌് സംബന്ധിച്ച‌് നൽകിയ ഉറപ്പുകൾ പാലിക്കുക, തേക്കടിയിലേക്കുള്ള തദ്ദേശവാസികളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പ‌ുവരുത്തുക, വനം‐ വന്യജീവി ആക്രമണത്തിൽനിന്ന്‌ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക, തേക്കടിയിലെ ടൂറിസം തകർക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുക, ആനവച്ചാൽ റോഡ‌് ഗതാഗത യോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ‌് റിലേ സത്യഗ്രഹം നടത്തുന്നത‌്.
ബുധനാഴ‌്ച എൻ സദാനന്ദൻ, വി തങ്കപ്പൻ, ടൈറ്റസ‌് എന്നിവർ ഉപവാസത്തിന‌് നേതൃത്വം നൽകി. സിപിഐ എം കുമളി ലോക്കൽ സെക്രട്ടറി വി ഐ സിംസൺ, കോൺഗ്രസ‌് കുമളി മണ്ഡലം പ്രസിഡന്റ‌് ബിജുദാനിയേൽ, മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറി വി ജെ ജെസി, സന്തോഷ‌് ഉമ്മൻ, വാഹിദ‌് എന്നിവർ സംസാരിച്ചു. 
 
 
 
പ്രധാന വാർത്തകൾ
 Top