19 October Saturday
പട്ടംകോളനി ബാങ്കിൽ നിക്ഷേപമില്ല

നെടുങ്കണ്ടം അർബൻ ബാങ്കിൽ 202000 രൂപ നിക്ഷേപിച്ചിട്ടുണ്ട‌്: ശാലിനി

വെബ് ഡെസ്‌ക്‌Updated: Monday Jul 8, 2019

 

 
 ഏലപ്പാറ 
ഹരിത സാമ്പത്തിക തട്ടിപ്പിലെ പണം നിക്ഷേപിച്ചിട്ടുള്ളത് നെടുങ്കണ്ടം അർബൻ സഹകരണ ബാങ്കിലെന്ന് കേസിലെ രണ്ടാം പ്രതി ശാലിനി. തന്റെ പേരിലാണ് രണ്ട് ലക്ഷത്തി രണ്ടായിരം രൂപ നിക്ഷേപിച്ചത്. കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നത് പോലെ തനിക്ക് പട്ടം കോളനി സഹകരണ ബാങ്കിൽ നിക്ഷേപമില്ല. ഹരിത സാമ്പത്തിക സ്ഥാപനത്തിൽ ജോലി ചെയ്തവർക്ക് വർഷങ്ങൾക്ക് മുമ്പ‌് മുതൽ പല ബാങ്കിലും അക്കൗണ്ട് ഉണ്ടന്നാണ് അറിയുന്നത്. സ്ഥാപനത്തിന്റെ ഉദ്ഘാടനം ചെയ്തത് തന്റെ അടുത്ത സുഹൃത്തായ ബന്തകോസ്ത് പാസ്റ്ററാണ്. മറിച്ചുള്ള ആരോപണങ്ങൾ ശരിയല്ലയെന്നും ശാലിനി മാധ്യമങ്ങളോട‌് പറഞ്ഞു.
ഇക്കാര്യങ്ങൾ ശാലിനി മുമ്പ‌് നെടുങ്കണ്ടം പൊലീസിന‌് മൊഴി നൽകിയിരുന്നു.  രേഖയായ മൊഴിവിവരം ഉൾപ്പെടെ ദേശാഭിമാനിയിൽ വാർത്തയും  വന്നു. എന്നാൽ ഇത‌് മറയ‌്ക്കാനും കോൺഗ്രസ‌് ബന്ധം വഴിതിരിച്ചുവിടാനും  പട്ടംകോളനി ബാങ്കിനും സിപിഐ എം നേതാക്കൾക്കുമെതിരെ കോൺഗ്രസ‌് നേതാക്കൾ സമരവും ആരോപണവുമായി രംഗത്തുവന്നു. പിന്തുണയ‌്ക്കായി ബിജെപിയേയും കൂട്ടി. കോൺഗ്രസ‌് നേതാവുകൂടിയായ  അർബൻ ബാങ്ക‌് പ്രസിഡന്റായിരുന്നു സമരത്തിന‌് നേതൃത്വം നൽകിയത‌്. എന്നാൽ യാഥാർഥ്യം  തിരക്കാതെയൊ മറച്ചോ മറ്റ‌് മാധ്യമങ്ങൾ കോൺഗ്രസിനായി വാർത്ത നൽകി തട്ടിപ്പുകാരെ സംരക്ഷിക്കുന്ന നിലപാടും സ്വീകരിച്ചു. ഹരിത ഫൈനാൻസ‌് എംഡി ശാലിനിതന്നെ യാഥാർഥ്യം വെളിപ്പെടുത്തിയതോടെ കോൺഗ്രസ‌് നേതാക്കൾ ഇനി എന്ത‌് നുണ  പ്രചരിപ്പിക്കുമെന്ന‌് കാത്തിരിക്കുകയാണ‌് നിവാസികൾ.
 
 
പ്രധാന വാർത്തകൾ
 Top