27 January Monday

സർക്കാർ ലക്ഷ്യം ക്ഷീരകർഷകരുടെ ഉന്നമനം: മന്ത്രി കെ രാജു

വെബ് ഡെസ്‌ക്‌Updated: Saturday Dec 7, 2019

മാങ്കുളം മുനിപാറയിൽ നിർമാണം പൂർത്തീകരിച്ച ക്ഷീരോൽപാദക സംഘത്തിന്റെ കെട്ടിടം മന്ത്രി കെ രാജു ഉദ്‌ഘാടനം ചെയ്യുന്നു

 ഇടുക്കി

ക്ഷീരകർഷകരുടെ ഉന്നമനത്തിനാണ്‌ സർക്കാർ പദ്ധതികൾ ആവിഷ്‌കരിക്കുന്നതെന്ന്‌ മന്ത്രി കെ രാജു. പാലുൽപാദനരംഗത്ത്‌ സ്വയംപര്യാപ്‌തതയാണ്‌ ലക്ഷ്യം. ഇതിനാണ്‌ ക്ഷീരകർഷകർക്ക്‌ വിവിധ ആനുകൂല്യങ്ങളും പ്രോത്സാഹനവും നൽകുന്നത്‌. 
    സംസ്ഥാനത്തെ ക്ഷീരമേഖലയുടെ വികസനത്തിന് ത്രിതല പഞ്ചായത്തുകൾ നൽകുന്ന പിന്തുണ വലുതാണെന്നും അദ്ദേഹം പറഞ്ഞു. മാങ്കുളം മുനിപാറയിൽ നിർമാണം പൂർത്തീകരിച്ച ക്ഷീരോൽപാദക സംഘത്തിന്റെ കെട്ടിടവും മിൽമ ബൂത്തും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എംഎൽഎ ഫണ്ട്, ബ്ലോക്ക് പഞ്ചായത്ത് ഫണ്ട്, വകുപ്പിൽനിന്നുള്ള സഹായം, സംഘത്തിന്റെ വിഹിതം എന്നിവ ചേർത്ത് 21 ലക്ഷം ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമിച്ചത്. 
    ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാത്യു അധ്യക്ഷനായി. ക്ഷീരവികസന ഡയറക്ടർ എസ് ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. മിൽമ എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ ജോൺ തെരുവത്ത് മിൽമ ഷോപ്‌ ഉദ്ഘാടനം ചെയ്‌തു. സംഘം പ്രസിഡന്റ് എം ടി ശ്രീകുമാർ സ്വാഗതം പറഞ്ഞു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top