18 September Wednesday

പകൽകൊള്ളയ്‌ക്കെതിരെ ജനരോഷം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2019
കട്ടപ്പന
കേന്ദ്രസർക്കാരിന്റെ ജനദ്രോഹ ബജറ്റിലും കേരളത്തോടുള്ള അവഗണനയ‌്ക്കുമെതിരെ ചൊവ്വാഴ്ച എൽഡിഎഫ‌് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കട്ടപ്പന പോസ‌്റ്റ‌് ഓഫീസിലേക്ക‌് വമ്പിച്ച ബഹുജന മാർച്ചും ധർണയും.  പ്രതികൂല കാലാവസ്ഥയെയും അവഗണിച്ച്‌ ആയിരങ്ങളാണ്‌ പ്രതിഷേധ മാർച്ചിൽ അണിനിരന്നത്‌. രാജ്യത്തിന്റെ ജീവനാഡികളായ  റെയിൽവെ, വിമാനത്താവളങ്ങൾ, പ്രതിരോധ ഉപകരണ നിർമാണമേഖല എന്നിവയെല്ലാം സ്വകാര്യവൽക്കരിക്കാനുള്ള നയവും  തൊഴിൽ നിയമങ്ങൾ കോർപറേറ്റ‌ുകൾക്ക‌് അനുകൂലമായി തിരുത്തിയെഴുതി നാടിനെ  തീറെഴുതുന്നതിലും വൻ പ്രതിഷേധം ഉയർന്നു. വർഗീയത ഉയർത്തി സംഘപരിവാർ നടത്തുന്ന അഴിഞ്ഞാട്ടത്തിനെതിരെ മനുഷ്യസ‌്നേഹികളുടെ കൂട്ടായ‌്മയും രൂപപ്പെടണമെന്നും ജനവിരുദ്ധ നയങ്ങൾക്കെതിരെ തുടർ പ്രക്ഷോഭം   ഉയർത്തിക്കൊണ്ടുവരാൻ  സജ്ജരാകണമെന്നും സമരം ആഹ്വാനം ചെയ്‌തു.  സംസ്ഥാനവ്യാപകമായുള്ള സമരത്തിന്റെ ഭാഗമായാണ‌് ജില്ലയിലും  പ്രക്ഷോഭം സംഘടിപ്പിച്ചത്‌. കട്ടപ്പന പഴയ ബസ്‌സ്റ്റാൻഡിൽ നിന്നുമാരംഭിച്ച മാർച്ചിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി സത്രീകളും കർഷകരും ഉൾപ്പെടെ ആയിരങ്ങൾ പങ്കെടുത്തു. പോസ്‌റ്റ്‌ ഓഫീസിന്‌ മുമ്പിൽ  സമരം കേരള കോൺഗ്രസ‌് സ‌്കറിയാ വിഭാഗം ചെയർമാൻ സ‌്കറിയ തോമസ‌് ഉദ‌്ഘാടനം ചെയ്‌തു. സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ അധ്യക്ഷനായി. നേതാക്കളായ സി എ കുര്യൻ, പി എസ്‌ രാജൻ, പി എൻ വിജയൻ, സി വി വർഗീസ്‌, വി വി മത്തായി, ജോർജ്‌ അഗസ്‌റ്റ്യൻ, അനിൽ കൂവപ്ലാക്കൽ, ടി പി ജോസഫ്‌, സി കെ കൃഷ്‌ണൻകുട്ടി, നോബിൾ ജോസഫ്‌, മുഹമ്മദ്‌ റിയാസ്‌, ഡോ. രാജശേഖരൻ, സി എ ഏലിയാസ്‌, സാബു മഞ്ഞള്ളുർ, വി ആർ സജി, വി ആർ ശശി എന്നിവർ  സംസാരിച്ചു. മാത്യു വർഗീസ്‌ സ്വാഗതം പറഞ്ഞു.
പ്രധാന വാർത്തകൾ
 Top