17 November Sunday

കനത്ത മഴയിൽ വീടിന്റെ സംരക്ഷണഭിത്തി തകർന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2019
വണ്ടിപ്പെരിയാർ
കനത്ത മഴയെ തുടർന്ന് വീടിന്റെ സംരക്ഷണ ഭിത്തി തകർന്നു. മഞ്ഞുമല ആറ്റോരം എൽഐസിക്ക് സമീപം താമസിക്കുന്ന അമ്പലമേട്ടിൽ വീട്ടിൽ അമുതയുടെ വീടിന്റെ കോൺക്രീറ്റ് സംരക്ഷണ ഭിത്തിയാണ് തകർന്നത്. കനത്ത മഴയിൽ ചൊവ്വാഴ്ച പുലർച്ചെയാണ് തകർന്നതെന്ന് കരുതുന്നു. രാവിലെ വീട്ടുകാർ ഉണർന്നപ്പോഴാണ് സംഭവം അറിയുന്നത്. അടുത്തിടെ രണ്ട് ലക്ഷം രൂപ ചെലവഴിച്ചാണ് സംരക്ഷണ ഭിത്തി നിർമിച്ചതെന്ന് വീട്ടുകാർ പറഞ്ഞു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top