15 August Monday
കാലവർഷം

സുരക്ഷാനിയന്ത്രണങ്ങൾ ഏർപ്പെടുത്തി

വെബ് ഡെസ്‌ക്‌Updated: Thursday Jul 7, 2022
ഇടുക്കി 
ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും മലയോരമേഖലകളിൽ മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാലും സുരക്ഷയുടെ ഭാഗമായി നിയന്ത്രണങ്ങളും നിരോധനങ്ങളും ഏർപ്പെടുത്തി. മലയോര മേഖലകളിലുള്ള രാത്രികാല യാത്ര (രാത്രി 8  മുതൽ രാവിലെ 6  വരെ) അടിയന്തര സാഹചര്യങ്ങളിൽ ഒഴികെ വ്യാഴാഴ്‌ച മുതൽ നിരോധിച്ചു. പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യം, പൊലീസ്, റവന്യൂ സിവിൽ ദുരന്തനിവാരണം, തദേശസ്വയംഭരണം. ഫയർ ആൻഡ് റസ്‌ക്യു, സിവിൽ സപ്ലൈസ്, കേരള വാട്ടർ അതോറിറ്റി, കെഎസ്ഇബി എന്നിവ ഉൾപ്പെടെയുള്ള അവശ്യ സർവീസുകളിലെ ജീവനക്കാർക്ക് ഔദ്യോഗിക ആവശ്യങ്ങൾക്ക് മാത്രം ഈ സമയത്ത് യാത്ര ചെയ്യുന്നതിന് ഇളവ് അനുവദിക്കും. 
ജില്ലയിലെ എല്ലാവിധ ഓഫ് റോഡ് ട്രക്കിംങ്‌, എല്ലാവിധ ഖനന പ്രവർത്തനങ്ങൾ, ജലാശയങ്ങളിലുള്ള മൽസ്യബന്ധനങ്ങൾ, വിനോദ സഞ്ചാരത്തോടനുബന്ധിച്ചുള്ള സ്വകാര്യ ബോട്ടുകൾ ഉൾപ്പെടെയുള്ള എല്ലാവിധ ബോട്ടിംങ്‌ എന്നിവ താൽക്കാലികമായി നിരോധിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top