27 June Thursday

കർഷകരെ സഹായിക്കാൻ ഇനി കർമസേനയും

വെബ് ഡെസ്‌ക്‌Updated: Friday Jun 7, 2019

 

 
വണ്ടിപ്പെരിയാർ
വണ്ടിപ്പെരിയാറിൽ ഇനി മുതൽ കർഷകരെ സഹായിക്കാൻ കർമസേന. വണ്ടിപ്പെരിയാർ പഞ്ചായത്തിന്റേയും 62ാം മൈൽ കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിലാണ് ജോലികളിൽ കർഷകരെ സഹായിക്കുന്നതിനായി കർമസേന രൂപീകരിച്ചത്. വണ്ടിപ്പെരിയാറിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ നടന്ന കൃഷി ജോലിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ് നിർവഹിച്ചു.
വണ്ടിപ്പെരിയാർ പഞ്ചായത്തിലെ വിവിധ മേഖലകളിൽ കാർഷിക ജോലികൾ ചെയ്യുന്നതിന് തൊഴിലാളികളെ ലഭിക്കാത്തതിനാൽ ഏറെനാളായി കൃഷിക്കാർ ദുരിതത്തിലായിരുന്നു. കൃഷിപ്പണികൾ യഥാസമയങ്ങളിൽ ചെയ്ത് തീർക്കാനും സാധിച്ചിരുന്നില്ല. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായാണ് പഞ്ചായത്ത് ഭരണസമിതി മുൻ കൈയെടുത്ത് കാർഷിക കർമസമിതിക്ക് രൂപം നൽകിയത്. 
പതിനഞ്ചോളം പേർക്കാണ് ആദ്യഘട്ടത്തിൽ കൃഷി ഭവന്റെ നേതൃത്വത്തിൽ പരിശീലനം നൽകിയത്. തുടർന്ന‌് വിവിധ ഘട്ടങ്ങളിൽ കർഷകർക്ക് തുടർ പരിശീലനം നൽകുകയും കൃഷി സംബന്ധമായ ക്ലാസുകൾ നൽകുകയും ചെയ്തു. പരിശീലനം ലഭിച്ച കർമ സേനയുടെ നേതൃത്വത്തിൽ തുടർന്നുള്ള ദിവസങ്ങളിൽ കർഷകർക്ക് സഹായം നൽകും. ആദ്യപടിയായി ഇഞ്ചിക്കാട് പുതുവലിലുള്ള അഭിലാഷ് ഐസകിന്റെ ഭൂമിയിലാണ് സേനയുടെ നേതൃത്വത്തിൽ ജോലികൾ ആരംഭിച്ചത്. പരിപാടിയിൽ കൃഷി അസിസ്റ്റന്റ് ഓഫീസർ പ്രശാന്ത് സംസാരിച്ചു. 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top