10 August Monday

അതിർത്തി ജില്ലകളിൽ കോവിഡ് 19; മൂന്നാറിൽ പരിശോധന ശക്തമാക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Apr 7, 2020
 
മൂന്നാർ 
അതിർത്തി ജില്ലകളായ തേനി, തിരുപ്പൂർ എന്നിവിടങ്ങളിൽ കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര മേഖലയായ മൂന്നാറിൽ പൊലീസ് പരിശോധന ശക്തമാക്കി. എസ്റ്റേറ്റ് മേഖലകളിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ ബന്ധുക്കൾ താമസിക്കുന്നത് തേനി, ഉദുമൽപേട്ട തുടങ്ങിയ ഭാഗങ്ങളിലാണ്. പുറമെനിന്ന്‌ മൂന്നാറിലേക്ക് വരുന്നവരെ നിയന്ത്രിക്കുകയും മറ്റിടങ്ങളിലേക്ക് പോകുന്നതിനുമുമ്പ് അധികാരികളെ അറിയിക്കണമെന്ന കർശന നിർദേശവും നൽകി. 
അതിർത്തി ചെക്പോസ്റ്റുകളായ ചിന്നാർ, ബോഡിമെട്ട് എന്നിവിടങ്ങളിൽ പരിശോധന ശക്തമാക്കാനാണ് നീക്കം. മൂന്നാർ ഡിവൈഎസ്‌പി എം രമേശ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം തമിഴ്നാട് അതിർത്തിയായ കൊരങ്ങിണി ഭാഗത്ത് പരിശോധന നടത്തി. തേനിയിൽനിന്നും വട്ടവട, കൊരങ്ങിണി എന്നിവിടങ്ങളിൽനിന്നും കാട്ടുപാതയിലൂടെ ആളുകൾ എത്താൻ സാധ്യതയുണ്ട്. ഇത് തടയാൻ ആവശ്യമായ ജാഗ്രത പാലിക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം നടത്തിയത്. മൂന്നാർ ടൗണിൽ തിരക്ക് വർധിക്കുന്നത് കണക്കിലെടുത്ത് കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ദേവികുളം സബ് കലക്ടർ എസ് പ്രേംകൃഷ്ണൻ പറഞ്ഞു. 
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top