17 January Friday
അഴിമതിക്കെതിരെ

കരുണാപുരത്ത് ജനകീയ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Friday Dec 6, 2019

കരുണാപുരം പഞ്ചായത്ത്‌ ഓഫീസ്‌ മാർച്ചും ധർണയും ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

 നെടുങ്കണ്ടം
കരുണാപുരം പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും പഞ്ചായത്തിലെ ലൈഫ് മിഷൻ പദ്ധതി അട്ടിമറിച്ചതിനുമെതിരെ സിപിഐ എം നേതൃത്വത്തിൽ പഞ്ചായത്ത്‌ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. കെ ഡി ജയിംസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം പി എൻ വിജയൻ, ജില്ലാ കമ്മിറ്റിയംഗം എൻ കെ ഗോപിനാഥൻ, വി സി അനിൽ, നിർമലാ നന്ദകുമാർ, ലതാ രാജാജി, ജെ പ്രതീപ്, പി പി സുശീലൻ, വി എസ് ബിനു എന്നിവർ സംസാരിച്ചു.
 ഭവനരഹിതർ ഏറെയുള്ള കരുണാപുരം പഞ്ചായത്തിൽ ആയിരത്തോളം ഗുണഭോക്താക്കളെ ലൈഫ് പദ്ധതിക്കായി കണ്ടെത്തിയെങ്കിലും 260 പേർക്ക് മാത്രമാണ് വീട് നിർമാണത്തിന് ആനുകൂല്യം നൽകിയത്. ഇതിൽതന്നെ അനർഹരായ യുഡിഎഫ് പ്രവർത്തകർ കടന്നുകൂടിയതായും ആരോപണം ഉയർന്നിരുന്നു. 
സംസ്ഥാന സർക്കാരിന്റെ പല പദ്ധതികളോടും യുഡിഎഫ് ഭരണസമിതി സഹകരിക്കുന്നില്ലെന്ന് മന്ത്രി എം എം മണിയും ആക്ഷേപം ഉന്നയിച്ചിരുന്നു. പഞ്ചായത്തിൽ നടപ്പാക്കിയ ജലനിധി പദ്ധതിയിലും കോടികളുടെ ക്രമക്കേടുണ്ട്‌. അഴിമതി ഭരണം നടത്തുന്ന യുഡിഎഫ് ഭരണസമിതി രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടാണ് പാർടി തൂക്കുപാലം, കൂട്ടാർ, കമ്പംമെട്ട് ലോക്കൽ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സമരം സംഘടിപ്പിച്ചത്. കൂട്ടാർ എസ്എൻ എൽപി സ്‌കൂൾ പരിസരത്തുനിന്ന് നൂറുകണക്കിന് പ്രവർത്തൽ അണിനിരന്ന മാർച്ച് പഞ്ചായത്തിനുമുന്നിൽ പൊലീസ് തടഞ്ഞു. 
 
 
പ്രധാന വാർത്തകൾ
 Top