30 September Wednesday

പഞ്ചായത്തുകൾക്ക് അനുമോദനം

വെബ് ഡെസ്‌ക്‌Updated: Friday Dec 6, 2019

 

 
ഇടുക്കി 
ജില്ലയിലെ പഞ്ചായത്തുകളിൽ നൂറുശതമാനം നികുതി പിരിവും പദ്ധതി പണം ചെലവഴിച്ചതുമായ പഞ്ചായത്തുകൾക്ക്‌ അനുമോദനം. പഞ്ചായത്ത് അഡീഷണൽ ഡയറക്ടർ എം പി അജിത്‌ കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്‌തു. വെള്ളിയാമറ്റമാണ് നൂറ്‌ശതമാനം പദ്ധതി പണം ചെലവഴിച്ചതും നികുതി പിരിവ് പൂർത്തീകരിച്ചതുമായ ജില്ലയിലെ ഏക പഞ്ചായത്ത്. പള്ളിവാസൽ, വെള്ളിയാമറ്റം, ഇടമലക്കുടി, കരിങ്കുന്നം, വെള്ളത്തൂവൽ, ഇരട്ടയാർ, രാജകുമാരി, പാമ്പാടുംപാറ, മണക്കാട്, അയ്യപ്പൻകോവിൽ, മരിയാപുരം, വട്ടവട എന്നീ പഞ്ചായത്തുകൾ നൂറ് ശതമാനം നികുതി പിരിവ് പൂർത്തീകരിച്ചു. അറക്കുളം, മുട്ടം പഞ്ചായത്തുകൾ നൂറ് ശതമാനവും പദ്ധതി പണം ചെലവഴിച്ച പഞ്ചായത്തുകളാണ്. വെള്ളത്തൂവൽ പഞ്ചായത്ത് പ്രസിഡന്റ് ടി ആർ ബിജി അധ്യക്ഷനായി. ഇടുക്കി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കെ വി കുര്യാക്കോസ്, ഇടുക്കി പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ ജോസഫ്‌ സെബാസ്റ്റ്യൻ, പുരസ്‌കാരത്തിനർഹമായ പഞ്ചായത്തിലെ സെക്രട്ടറിമാർ, ജനപ്രതിനിധികൾ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു. 
 
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top