18 September Wednesday

നെടുങ്കണ്ടം പ്രീ-മെട്രിക് ഹോസ്റ്റൽ പ്രവർത്തനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2019
നെടുങ്കണ്ടം 
പ്രീ മെട്രിക് ഹോസ്റ്റൽ പ്രവർത്തനമാരംഭിച്ചു. ഉടുമ്പൻചോല താലൂക്കിലെ വിവിധ ആദിവാസി മേഖലകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളില്‍നിന്നുള്ള കുട്ടികള്‍ മറയൂര്‍, പീരുമേട് തുടങ്ങിയ സ്ഥലങ്ങളിലെ പ്രീ മെട്രിക് ഹോസ്റ്റലുകളിലാണ് താമസിച്ച്‌ പഠനം നടത്തുന്നത്.
 കഴിഞ്ഞമാസമാണ് ദിവസക്കൂലിക്ക് ആളുകളെ നിയമിക്കാൻ സർക്കാർ ഉത്തരവ് ഇറക്കിയത്. രണ്ടു പാചകക്കാർ, വാർഡൻ, വാച്ച്മാൻ, സ്വീപ്പർ എന്നീ തസ്തികകളാണ് നിലവിൽ അനുവദിച്ചിട്ടുള്ളത്. 2016-ലാണ് നെടുങ്കണ്ടം ഗവ. സ്കൂളിനു സമീപത്തായി പട്ടികജാതി വിദ്യാര്‍ഥിനികള്‍ക്കുവേണ്ടി ഹോസ്റ്റല്‍ നിര്‍മാണം ആരംഭിച്ചത്. 
2018 മേയ് 25ന് നിര്‍മാണം പൂര്‍ത്തീകരിച്ച ഹോസ്റ്റൽ മന്ത്രി എം എം മണിയാണ് ഉദ്‌ഘാടനം ചെയ്‌തത്‌.   നെടുങ്കണ്ടത്തെ ഹോസ്റ്റല്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെ ഇവർക്കും വീടിനടുത്തുള്ള ഹോസ്‌റ്റലിൽ ചേരാം. 2.2 കോടി രൂപ ചെലവഴിച്ചാണ്‌ കെട്ടിടം നിര്‍മിച്ചത്. 50 പേര്‍ക്ക് താമസിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും രണ്ടുനിലകളിലായുള്ള കെട്ടിടത്തിലുണ്ട്. അടുക്കള, ഹാള്‍, പഠന മുറികള്‍, വിശ്രമമുറി, പതിനഞ്ചോളം ടോയ്‌ലറ്റുകള്‍, വെള്ളം, വൈദ്യുതി തുടങ്ങിയവയെല്ലാം ഒരുക്കിയിട്ടുണ്ട്. 50 പേർക്ക് സൗകര്യമുണ്ടെങ്കിലും ഇതുവരെ 20 അപേക്ഷകളാണ് ലഭിച്ചതെന്ന് അധികൃതർ അറിയിച്ചു. 
 
 
പ്രധാന വാർത്തകൾ
 Top