02 June Tuesday

പരിശോധനയ‌്ക്ക‌് എത്തിയ ആരോഗ്യപ്രവർത്തകരെ മർദിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Apr 6, 2020
 തൊടുപുഴ
തെന്നത്തൂരിൽ നാട്ടുകാരിൽനിന്ന്‌ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധനയ‌്ക്ക‌് എത്തിയ ആരോഗ്യപ്രവർത്തകരെ വീട്ടുകാർ തടഞ്ഞുവച്ച‌് ആക്രമിച്ചെന്ന‌് പരാതി. കോടിക്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ, ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, ഡ്രൈവർ എന്നിവരെയാണ‌് ആക്രമിച്ചത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന‌് വീട്ടുകാർക്കെതിരെ കാളിയാർ പൊലീസ‌് കേസെടുത്തു. ശനിയാഴ‌്ചയായിരുന്നു സംഭവം. 
തെന്നത്തൂർ ആനിക്കുടിയിൽ ജോർജ്‌ കുര്യാക്കോസിന്റെ വീട്ടിൽ ഡെങ്കുപനി ബാധിച്ച‌് ഒരാളുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ‌് ആരോഗ്യപ്രവർത്തകർ എത്തിയത‌്. ഇവർ എത്തുമ്പോൾ വീടിന്റെ പരിസരം വൃത്തിഹീനമായിരുന്നു. മൂന്നുദിവസത്തിനുള്ളിൽ പരിസരം ശുചീകരിക്കണമെന്ന‌് നിർദേശം നൽകി മടങ്ങി. ശനിയാഴ‌്ച വീണ്ടും ഇവർ എത്തിയപ്പോഴായിരുന്നു ആക്രമണം. 
ജോർജ്‌ കുര്യാക്കോസ‌്, ഇദ്ദേഹത്തിന്റെ ഭാര്യ, മകനും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ(താൽക്കാലികം) കൂടിയായ ജോമെറ്റ് ജോർജ‌്,  ഭാര്യ മരിയ ജോമെറ്റ‌് എന്നിവർക്കെതിരെ കേസ‌് എടുത്തതായി കാളിയാർ എസ്ഐ വി സി വിഷ‌്ണുകുമാർ അറിയിച്ചു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top