19 January Sunday
തൊട്ടതിലെല്ലാം അഴിമതി

പാമ്പാടുംപാറ പഞ്ചായത്തിൽ പ്രതിഷേധമിരമ്പി

വെബ് ഡെസ്‌ക്‌Updated: Thursday Dec 5, 2019
 നെടുങ്കണ്ടം
പാമ്പാടുംപാറ പഞ്ചായത്ത്‌ യുഡിഎഫ്‌ ഭരണസമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതയ്‌ക്കും സ്വജനപക്ഷപാതത്തിനുമെതിരെ പ്രതിഷേധമിരമ്പി. പഞ്ചായത്ത് ഓഫീസിലേക്ക്‌ സിപിഐ എം സംഘടിപ്പിച്ച മാർച്ചും ധർണയും ജില്ലാ സെക്രട്ടറിയറ്റംഗം പി എൻ വിജയൻ ഉദ്ഘാടനം ചെയ്‌തു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി രമേഷ് കൃഷ്ണൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എൻ കെ ഗോപിനാഥൻ, വി സി അനിൽ, എം എ സിറാജുദ്ദീൻ, എസ് മോഹനൻ, എം വി ബാബു, വി പി ശങ്കരക്കുറുപ്പ്, സി വി ആനന്ദ് എന്നിവർ സംസാരിച്ചു. പാമ്പാടുംപാറ, മുണ്ടിയെരുമ, ബാലഗ്രം ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു സമരം. ശൂലത്തറയിൽനിന്ന്‌ ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ റോഡ് കോൺക്രീറ്റ് ചെയ്തതിൽ 50 ലക്ഷത്തിലധികം രൂപയുടെ അഴിമതി നടന്നിരുന്നു. ജലനിധി, ലൈഫ് പദ്ധതികളിലും ലക്ഷങ്ങളുടെ അഴിമതി നടന്നതായി ആരോപണം ഉയർന്നിരിക്കെയാണ്‌ സിപിഐ എം പ്രതിഷേധം സംഘടിപ്പിച്ചത്‌. 
 
 
പ്രധാന വാർത്തകൾ
 Top