24 January Friday

ജനാധിപത്യ കേരള കോൺഗ്രസ് പ്രകടനം നടത്തി

വെബ് ഡെസ്‌ക്‌Updated: Thursday Dec 5, 2019
തൊടുപുഴ
കേരള ഭൂവിനിയോഗ നിയമം ഭേദഗതി ചെയ്യണമെന്നും തൊടുപുഴ നിയോജക മണ്ഡലത്തിലെ വികസനമുരടിപ്പ‌് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട‌് ജനാധിപത്യ കേരള കോൺഗ്രസ് തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനം നടത്തി.
തൊടുപുഴയിലെ തകർന്ന റോഡുകൾ ഉടൻ പുനർനിർമിക്കണമെന്നും പണി പൂർത്തീകരിച്ച തൊടുപുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡ്‌ തുറന്നുപ്രവർത്തിക്കണമെന്നും ആവശ്യപ്പെട്ടു. നിയോജകമണ്ഡലം വർക്കിങ‌് പ്രസിഡന്റ് ഡോ. സി ടി ഫ്രാൻസിസിന് പതാക കൈമാറി ഡെപ്യൂട്ടി ചെയർമാൻ പി സി ജോസഫ് പ്രകടനം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് എൻ വി വർക്കി, സംസ്ഥാന ജനറൽ സെക്രട്ടറി മാത്യു സ്റ്റീഫൻ, എം ജെ ജോസ‌്, ജോസ് മാത്യു, റോയി തെരുവംകുന്നേൽ, ജോയി പുത്തേട്ട‌്, ജോസ് നെല്ലിക്കുന്നേൽ, ജോസ് കണ്ണൻകുളം, ഷൈൻ പാറയിൽ, ജോസ് മാഞ്ചേരി, അഡ്വ.മിഥുൻ സാഗർ എന്നിവർ സംസാരിച്ചു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top