21 October Monday

മാലിന്യം തള്ളി; ‘തിരിച്ചറിയാൻ മേൽവിലാസവും’

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2019

 

 
കുമളി
ആരും കാണാതെ റോഡരികിൽ കവറുകളിലാക്കി മാലിന്യം തള്ളിയ യുവാവിന്‌ കിട്ടിയത്‌ എട്ടിന്റെ പണി. പ്ലാസ്റ്റിക‌് കവറിലാക്കി കുമളി ടൗണിൽ റോഡരികിൽ നിക്ഷേപിച്ച മാലിന്യത്തിൽനിന്ന്‌ ലഭിച്ച മേൽവിലാസമാണ്‌ പ്രതിയെ കുടുക്കിയത്‌.
 ചൊവ്വാഴ്ചയാണ‌് കുമളി പഞ്ചായത്ത‌് സാംസ‌്കാരിക നിലയത്തിനുസമീപം കവറിൽ മാലിന്യം നിക്ഷേപിച്ചത‌്. സംഭവമറിഞ്ഞെത്തിയ കുമളി പഞ്ചായത്തിന്റെ ക്ലീൻ കുമളി ജീവനക്കാരനായ ജെയ‌്സൺ മാത്യു കവർ തുറന്ന‌ു പരിശോധിച്ചപ്പോൾ അതിൽനിന്ന്‌ പ്രതിയെ പിടികൂടാനുള്ള തെളിവ‌ും ലഭിച്ചു. കൂടിനുള്ളിൽ മേൽവിലാസം രേഖപ്പെടുത്തിയ ചില പോസ്റ്റൽ കവറുകളുടെ അവശിഷ്ടവും ഉണ്ടായിരുന്നു. ഇതനുസരിച്ച‌് നടത്തിയ അന്വേഷണത്തിൽ മാലിന്യം നിക്ഷേപിച്ചയാളെ കൈയോടെ പിടികൂടി. ഇതിനെ തുടർന്ന‌് ഇയാൾക്ക്‌ പഞ്ചായത്ത‌് നോട്ടീസ‌് നൽകി. ഇത്തരത്തിൽ ഏതാനും മാസത്തിനിടെ ക്ലീൻ കുമളി ജീവനക്കാർ നിരവധി പേരെ പിടികൂടുകയും പിഴയടപ്പിക്കുകയും ചെയ‌്തിരുന്നു.
 
 
 
പ്രധാന വാർത്തകൾ
 Top