27 May Wednesday
എംഎൽഎമാരുടെ വീഡിയോ കോൺഫറൻസ്

തോട്ടം, കർഷക പ്രശ്നങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി

വെബ് ഡെസ്‌ക്‌Updated: Sunday Apr 5, 2020

 

 
 ഇടുക്കി
ലോക്ക്‌ ഡൗണിനെ തുടർന്ന് ജില്ലയിലെ തോട്ടം മേഖലയും കർഷകരും തൊഴിലാളികളും നേരിടുന്ന പ്രശ്നങ്ങൾ എംഎൽഎമാർ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ശനിയാഴ്ച സംസ്ഥാനത്തെ എംഎൽഎമാരുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വീഡിയോ കോൺഫറൻസിലാണ്‌ എംഎൽഎമാർ ഇക്കാര്യം അറിയിച്ചത്‌. എംഎൽഎമാരായ എസ് രാജേന്ദ്രൻ, ഇ എസ് ബിജിമോൾ, പി ജെ ജോസഫ് എന്നിവർ പങ്കെടുത്തു. തോട്ടം മേഖല വീണ്ടും പ്രവർത്തിക്കാൻ ആരംഭിച്ച സാഹചര്യത്തിൽ തൊഴിലാളികളുടെ ആരോഗ്യസംരക്ഷണം ഉറപ്പു വരുത്തണമെന്നും 24 മണിക്കൂറും പ്രവർത്തന സജ്ജമായ ആബുംലൻസ്‌ സേവനം ഉണ്ടാകണമെന്നും എസ്‌ രാജേന്ദ്രൻ എംഎൽഎ ആവശ്യപ്പെട്ടു. ജില്ലയിൽ പൈനാപ്പിൾ, തേയില, ഏലം, കുരുമുളക് കർഷകർക്ക് വിളവെടുക്കാൻ കഴിയാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇതിനു ഉടൻ പരിഹാരം കാണണം. കർഷകർക്കു വലിയ സഹായകമാകുന്ന ഏലം, തേയില എന്നിവയുടെ ലേലം പുനരാരംഭിക്കണം. തമിഴ്നാട്ടിൽനിന്ന് രോഗമില്ലാത്തവരെയും നിരീക്ഷണത്തിൽ ഇല്ലാത്തവരെയും ലേലത്തിൽ പങ്കെടുപ്പിക്കണം. ഏലത്തിന്റെ വില 3000 രൂപയിൽനിന്ന് 1000 രൂപയിലേക്ക്‌ കൂപ്പുകുത്തിയിരിക്കുകയാണ്. ഇപ്പോഴത്തെ വിളവെടുപ്പ് സീസൺ പരമാവധി പ്രയോജനപ്പെടുത്തണം. അല്ലെങ്കിൽ കർഷകർക്കും ജില്ലയ്ക്കും വലിയ നഷ്ടമുണ്ടാകും.  പ്രതിസന്ധി പരിഹരിക്കാൻ എല്ലാ പഞ്ചായത്തുകളിലും പച്ചക്കറി കൃഷി വർധിപ്പിക്കുന്നതിനു ഓരോ വീട്ടിലും പച്ചക്കറി വിത്തുകൾ ലഭ്യമാക്കണം. മാലിന്യം ഉറവിടത്തിൽ സംസ്കരിക്കുന്നതിന് ഒരു വീട്ടിൽ രണ്ടു ബിന്നുകൾ ഏർപ്പെടുത്തമെന്നും എംഎൽഎമാർ നിർദേശിച്ചു. മറയൂരിൽ കരിമ്പ്‌ കൃഷി വിളവിന് പാകമായിരിക്കുകയാണ്‌. കർഷകർക്ക്‌ കരിമ്പ്‌ വെട്ടാൻ സൗകര്യം ഒരുക്കണം. തോട്ടം മേഖലയിൽ സ്വകാര്യ, സർക്കാർ ആശുപത്രികളിലെ സൗകര്യം വർധിപ്പിക്കണമെന്നും എംഎൽഎമാർ അഭിപ്രായപ്പെട്ടു. 
 
പ്രധാന വാർത്തകൾ
 Top