02 June Tuesday

നിർമാണ തൊഴിലാളികൾക്ക് ആനുകൂല്യം

വെബ് ഡെസ്‌ക്‌Updated: Sunday Apr 5, 2020
തൊടുപുഴ
കോവിഡ്- 19നെ തുടർന്ന്‌ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങൾക്ക് വിവിധ ധനസഹായങ്ങൾ പ്രഖ്യാപിച്ചു. ഒരു വർഷത്തെ സേവനം പൂർത്തിയാക്കിയ തൊഴിലാളികളുടെ ആശ്രിതർക്ക്(ഭാര്യ, ഭർത്താവ്, മക്കൾ, അവിവാഹിതരാണെങ്കിൽ അച്ഛൻ, അമ്മ) മാരക രോഗം ബാധിച്ചിട്ടുണ്ടെങ്കിൽ ധനസഹായമായി 2,000 രൂപ അനുവദിക്കും. ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചവരും മസ്റ്ററിങ് നടത്താൻ സാധിക്കാത്തവരുമായ പെൻഷൻകാർക്ക് 1,200 രൂപ(ഒരു മാസത്തെ പെൻഷൻ) അടിയന്തരമായി അനുവദിക്കും. രണ്ടുവർഷം സർവീസും 2018-ൽ മെമ്പർഷിപ്പ് പുതുക്കിയതുമായ തൊഴിലാളികൾക്ക് 1,000 രൂപ അടിയന്തര സഹായവും നൽകും. അപേക്ഷകൾ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഓൺലൈനിലാണ് സ്വീകരിക്കുന്നത്. kbocwwbidk@gmail.com എന്ന മെയിലിലോ 94952 59491, 94473 40938, 82810 83273 എന്നീ നമ്പരുകളിൽ വാട്‌സാപ്പിലോ അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങളും ഈ നമ്പരുകളിൽ ലഭിക്കും. 
 
 
 
പ്രധാന വാർത്തകൾ
 Top