19 January Wednesday

കെ ആർ രാജപ്പന് അന്ത്യാഞ്ജലി

വെബ് ഡെസ്‌ക്‌Updated: Saturday Dec 4, 2021

സിപിഐ എം ആദ്യകാല പ്രവർത്തകൻ കെ ആർ രാജപ്പന്റെ മൃതദേഹത്തിൽ പാർടി പതാക പുതപ്പിക്കുന്നു

 വണ്ടൻ മേട്‌

ആദ്യകാല സിപിഐ എം പ്രവർത്തകനും അയ്യപ്പൻകോവിൽ കുടിയിറക്ക്‌ സമരത്തിൽ പങ്കാളിയുമായിരുന്ന പരപ്പ്‌ കണിയാംപറമ്പിൽ കെ ആർ രാജപ്പന്റെ(84) നിര്യാണത്തിൽ വണ്ടൻമേട് ഏരിയ കമ്മിറ്റി അനുശോചിച്ചു. കട്ടപ്പന ഏരിയ കമ്മിറ്റിയംഗം, ദീർഘകാലം അയ്യപ്പൻകോവിൽ ലോക്കൽ കമ്മിറ്റിയംഗം, കർഷകസംഘം ഏരിയ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിരവധി കർഷക, ബഹുജന സമരങ്ങളിൽ പങ്കാളിയായി. ജില്ലാ സെക്രട്ടറിയറ്റംഗം കെ എസ് മോഹനൻ, ജില്ലാ കമ്മിറ്റിയംഗം കെ ആർ സോദരൻ, ഏരിയ സെക്രട്ടറി ടി എസ് ബിസി എന്നിവർചേർന്ന് രക്തപതാക പുതപ്പിച്ച് അന്ത്യോപചാരമർപ്പിച്ചു. വൈകിട്ട് നാലോടെ സംസ്‌കാരം നടത്തി.
പരപ്പിൽ നടന്ന അനുശോചനയോഗത്തിൽ സുമോദ് ജോസഫ് അധ്യക്ഷനായി. വാഴൂർ സോമൻ എംഎൽഎ ഉൾപ്പെടെ രാഷ്ട്രീയ- സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ അനുശോചനം രേഖപ്പെടുത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top