26 September Saturday

കാറ്റ്‌, മഴ: ലക്ഷങ്ങളുടെ കൃഷിനാശം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020
ഇടുക്കി 
ന്യൂനമർദത്തെ തുടർന്ന്‌ ജില്ലയിൽ പരക്കെ മഴയുണ്ടായി. പീരുമേട്‌ താലൂക്കിൽ ദുരിതാശ്വാസത്തിനായി കൺട്രോൾ റൂം തുറന്നു. കാറ്റിലും മഴയിലും മരങ്ങളൊടിഞ്ഞുവീണ്‌ നിരവധി വൈദ്യുതപോസ്‌റ്റുകൾ തകർന്നു. 
   ഏലത്തോട്ടങ്ങളിലും കൃഷിയിടങ്ങളിലും കാറ്റിൽ ലക്ഷങ്ങളുടെ കൃഷിനാശമുണ്ടായി. വെളളിലാങ്കണ്ടത്ത്‌ മുണ്ടക്കയം –- കട്ടപ്പനപാതയിൽ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി.തിങ്കളാഴ്‌ച പെരിയാർ നദിയിലു മുതിരപ്പുഴയാേറിലും ജലനിരപ്പ്‌ അതിവേഗമുയരുകയാണ്‌. പുഴകളും ചെറുതോടുകളുമെല്ലാം നിറഞ്ഞൊഴുകുകയാണ്‌.
ഇടുക്കി അണക്കെട്ടിൽ ഒരടിയും മുല്ലപ്പെരിയാറിൽ അരയടിയും ജലനിരപ്പുയർന്നു. വൃഷ്ടി പ്രദേശങ്ങളിൽ നീരൊഴുക്ക് വർധിച്ചതോടെ ജലസംഭരണികൾ നിറഞ്ഞു. കല്ലാർകുട്ടി , പാംബ്ല അണക്കെട്ടുകളിൽ വെള്ളം ക്രമാതീതമായി ഉയർന്നു. കല്ലാർകുട്ടിയിൽ 454അടിയായി . പരമാവധി സംഭരണശേഷി 456.60അടിയിലെത്തുന്നതിനു മുമ്പ്‌ ഒരുഷട്ടർ കെഎസ്‌ഇബി അധികൃതർ തുറന്നു.നേര്യമംഗലംവനത്തിലും രണ്ട് ദിവസമായി ശക്തമായ മഴയാണ്. .
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top