27 May Wednesday

ഹലോ... പേടിക്കേണ്ട, ഞങ്ങളുണ്ട് നിങ്ങൾക്കൊപ്പം

വെബ് ഡെസ്‌ക്‌Updated: Saturday Apr 4, 2020

കലക്ടറേറ്റിലെ ഡിഎംഒ ഓഫീസിന്റെ രണ്ടാംനിലയില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌ക് കോള്‍ സെന്ററിൽനിന്ന്‌

 

 
ഇടുക്കി
കോവിഡ്‌ 19 പ്രതിരോധത്തിന്റെ ഭാഗമായി പൊതുജനങ്ങളുടെ ആശങ്കയകറ്റാൻ ഹെൽപ് ഡെസ്‌ക് കോൾ സെന്റർ. ഡിഎംഒ ഓഫീസിലാണ്‌ കോൾ സെന്റർ പ്രവർത്തിക്കുന്നത്‌. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ആരോഗ്യകേരളം ജീവനക്കാർ, ഇടുക്കി മെഡിക്കൽ കോളേജ് കമ്യൂണിറ്റി വിഭാഗം ഡോക്ടർമാരും അടങ്ങുന്ന 25 പേരുടെ വിദഗ്ധസംഘം രണ്ട് ഷിഫ്റ്റുകളിലായി 24 മണിക്കൂറും പൊതുജനങ്ങൾക്ക് സേവനമൊരുക്കും. ഇവർക്ക് മാർഗനിർദേശങ്ങൾ നൽകാൻ മെഡിക്കൽ ഓഫീസർമാരും എൻഎച്ച്എം പ്രോഗ്രാം കോ ഓർഡിനേറ്റർമാരും മുഴുവൻ സമയവും കോൾ സെന്ററിലുണ്ട്. 
1056 എന്ന ടോൾഫ്രീ നമ്പറും തിരക്ക് ഒഴിവാക്കാനായി ടെലിഫോൺ ലൈനുകളും സജ്ജീകരിച്ചിട്ടുണ്ട്. ഹെൽപ് ഡെസ്‌ക് നമ്പറുകൾ: 04862 232221, 233118. കൂടാതെ ഫയർഫോഴ്‌സ്, റവന്യു, പൊലീസ്, ആരോഗ്യവകുപ്പ്, ഫിഷറീസ്, ദുരന്ത നിവാരണ അതോറിറ്റി ജീവനക്കാരടങ്ങുന്ന 12 പേരുടെ സംഘമാണ് ദുരന്തനിവാരണ അതോറിറ്റി ഓഫീസിൽ പ്രവർത്തിക്കുന്ന കൺട്രോൾ സെൽ. നമ്പറുകൾ: 04862 233130,233111, 95444 09240. ദിവസേന നൂറുകണക്കിന് കോളുകളാണ് ഇവിടേക്കെത്തുന്നത്.  
 
 
പ്രധാന വാർത്തകൾ
 Top