20 April Tuesday

കെസിഇയു ജില്ലാ ജാഥയ്‌ക്ക് 
തൊടുപുഴയിൽ തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Thursday Mar 4, 2021
തൊടുപുഴ 
എൽഡിഎഫ് വീണ്ടും വരണം സഹകരണ നന്മയ്‌ക്ക് എന്ന സന്ദേശമുയർത്തി കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ(സിഐടിയു) സംഘടിപ്പിക്കുന്ന ജില്ലാ ജാഥയ്‌ക്ക് തൊടുപുഴയിൽ തുടക്കമായി. ജില്ലാ സെക്രട്ടറി ടി സി രാജശേഖരൻ നായർ ക്യാപ്റ്റനായ ജാഥ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ പി മേരി ഉദ്ഘാടനം ചെയ്‌തു. സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്രനയങ്ങൾ തിരുത്തുക, കർഷകവിരുദ്ധ കരിനിയമങ്ങൾ പിൻവലിക്കുക, പെട്രോൾ, ഡീസൽ വിലവർധന തടയുക, സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യമുയർത്തി പര്യടനം നടത്തുന്ന ജാഥ വെള്ളിയാഴ്‌ച വണ്ടിപ്പെരിയാറിൽ സമാപിക്കും. ജില്ലയിൽ ഉടനീളം വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങും. ഉദ്ഘാടന യോഗത്തിൽ കെസിഇയു ജില്ലാ പ്രസിഡന്റും ജാഥാ മാനേജരുമായ കെ ജി ആർ മേനോൻ അധ്യക്ഷനായി. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് ടി ആർ സോമൻ, തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്, കെസിഇയു സംസ്ഥാന സെക്രട്ടറി കെ എസ് രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ടി കെ മോഹനൻ സ്വാഗതവും കെ എം പ്രദീപ് കുമാർ നന്ദിയും പറഞ്ഞു. ജാഥ വെള്ളിയാഴ്‌ച സമാപിക്കും. 
   ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ കെസിഇയു സംസ്ഥാന സെക്രട്ടറി കെ എസ് രാധാകൃഷ്ണൻ, സംസ്ഥാന കമ്മിറ്റിയംഗം പി ജി അജിത, കെ എം പ്രകാശ്, ടി കെ മോഹനൻ, കെ ജയചന്ദ്രൻ, ആർ രാധാകൃഷ്ണൻ നായർ, കെ ടി സിന്ധു, ടോമി തോമസ്, സി വി വിജയകുമാർ, പി കെ ഐപ്പ്, സെബാസ്റ്റ്യൻ മാത്യു തുടങ്ങിയവർ സംസാരിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top