16 April Friday

ആംബുലൻസ് മറിഞ്ഞു; ഡ്രൈവർക്ക്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Mar 4, 2021
മൂലമറ്റം
നിയന്ത്രണംവിട്ട് ആംബുലൻസ് മറിഞ്ഞു. ഡ്രൈവർക്ക്‌ നിസ്സാര പരിക്കേറ്റു. ബുധനാഴ്ച വൈകിട്ട് ആറിന് അറക്കുളം അശോക കവലയിലാണ് അപകടം. പൈനാവിൽനിന്ന്‌ കാമാക്ഷി കാഞ്ഞിരന്താനം ജോയി ദേവസ്യയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്‌ കൊണ്ടുപോയതാണ്‌ ആംബുലൻസ്‌. അശോക കവലയിൽവച്ച് നിയന്ത്രണംവിട്ട്‌ സമീപത്തുകിടന്ന കാർ ഇടിച്ചുതകർത്ത് മറിയുകയായിരുന്നു. 
  ഡ്രൈവർ ഷെമീർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. മൂലമറ്റം സ്വകാര്യ ആശുപത്രിയിലെത്തിച്ച ജോയി ദേവസ്യയ്‌ക്ക് പ്രാഥമിക ശുശ്രൂഷ നൽകി കോട്ടയം മെഡിക്കൽ കോളേജിലേക്ക്‌  അയച്ചു. മൂലമറ്റം ഫയർഫോഴ്സും കാഞ്ഞാർ പൊലീസും നാട്ടുകാരും ചേർന്ന്‌ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top