22 October Tuesday
വിലക്കുറവും ഗുണമേന്മയുമായി സപ്ലൈകോ

കാണം വിൽക്കാതെ ഓണമുണ്ണാം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2019

നെടുങ്കണ്ടത്ത്‌ ആരംഭിച്ച സപ്ലൈകോ ഓണം ഫെയർ മന്ത്രി എം എം മണി സന്ദർശിക്കുന്നു

 

 
നെടുങ്കണ്ടം
ഇത്തവണ വിലക്കയറ്റത്ത പേടിക്കാതെ ഓണമുണ്ണാം. ഇതിനോടനുബന്ധിച്ച് ജില്ലാതല ഓണം ഫെയർ നെടുങ്കണ്ടം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ആരംഭിച്ചു. മന്ത്രി എം എം മണി ഉദ്‌ഘാടനം ചെയ്‌തു. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് റെജി പനച്ചിക്കൽ അധ്യക്ഷനായി. എല്ലാ താലൂക്കുകളിലും സപ്ലൈകോ ഓണം ഫെയറുകൾ ആരംഭിച്ചിട്ടുണ്ട്‌. 
മാവേലി സ്റ്റോർ, സപ്ലൈകോ സൂപ്പർമാർക്കറ്റ്‌ എന്നിവിടങ്ങളിൽ ലഭിക്കുന്ന എല്ലാ ഉൽപന്നങ്ങളും അതേ വിലയിൽ ഓണം ഫെയറിലും ലഭിക്കും. ഹോർട്ടികോർപ്‌, കുടുംബശ്രീ, മിൽമ എന്നിവയുടെ സ്റ്റാളുകളും പ്രവർത്തിക്കുന്നു. വിഷരഹിത പച്ചക്കറികൾ, നിത്യോപയോഗ സാധനങ്ങൾ, സ്റ്റേഷനറി സാധനങ്ങൾ, കുടുംബശ്രീ, മിൽമയുടെ ഉൽപന്നങ്ങൾ എന്നിവ മിതമായ വിലയിൽ ലഭിക്കുമെന്ന്‌ സപ്ലൈകോ അധികൃതർ അറിയിച്ചു.
ജില്ലാ സപ്ലൈ ഓഫീസർ സി വി ഡേവിസ്, ടി ജി അജേഷ്, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീമന്ദിരം ശശികുമാർ, വനം വികസന കോർപറേഷൻ ഡയറക്ടർ ബോർഡംഗം പി എൻ വിജയൻ, സി കെ കൃഷ്ണൻകുട്ടി, പി കെ സദാശിവൻ, പി എസ് യൂനസ്, ജോസ് പാലത്തിനാൽ എന്നിവർ സംസാരിച്ചു. ജില്ലാ ഫെയർ 10ന് അവസാനിക്കും. രാവിലെ 9.30 മുതൽ രാത്രി എട്ടുവരെയാണ്‌ പ്രവർത്തന സമയം.
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top