18 October Friday

പുഴയിൽ ചാടിയ യുവതിയെ ഇതര സംസ്ഥാന തൊഴിലാളികൾ രക്ഷിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2019
തൊടുപുഴ
പാലത്തിൽനിന്ന്‌ പുഴയിലേക്ക് ചാടിയ യുവതിയെ ഇതര സംസ്ഥാന തൊഴിലാളികൾ രക്ഷിച്ചു. തിങ്കളാഴ‌്ച രാവിലെ ഒമ്പതോടെയാണ് നഗരമധ്യത്തിലെ പാലത്തിൽനിന്ന്‌ മേലുകാവ് സ്വദേശിനിയായ യുവതി തൊടുപുഴയാറിലേക്ക് ചാടിയത്. രാവിലെ നിർമാണ ജോലിക്കു പോകാനെത്തിയ  തൊഴിലാളികളായ ദിനേശ്കുമാർ, സച്ചിൻകുമാർ, സഞ്ജയ്കുമാർ എന്നിവരാണ്‌ യുവതിയെ സാഹസികമായി രക്ഷിച്ചത്‌.  ഇവരെ ഡിവൈഎസ്‌പി കെ പി ജോസ് ഓണക്കോടിയും ക്യാഷ് അവാർഡും സമ്മാനിച്ച് അനുമോദിച്ചു. യുവതി പുഴയിൽ വീഴുന്നത്‌ പാലത്തിനു സമീപത്തെ മുനിസിപ്പൽ മൈതാനിയിൽ നിൽക്കുകയായിരുന്നു ഇതര സംസ്ഥാന തൊഴിലാളികൾ കണ്ടു. 
ഉടൻ തന്നെ ഇവർ പുഴയിൽ ചാടി  ഒഴുക്കിൽപ്പെട്ട യുവതിയെ രക്ഷിക്കുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. ഫയർഫോഴ്സിന്റെ ആംബുലൻസിൽ യുവതിയെ കാരിക്കോട് ജില്ലാ ആശുപത്രിയിലെത്തിച്ച‌് പ്രാഥമിക ചികിത്സ നൽകി. പിന്നീട് മാതൃസഹോദരനൊപ്പം പൊലീസ് പറഞ്ഞയച്ചു. തൊടുപുഴയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതി മുട്ടത്ത് ഭവനനിർമാണ ബോർഡിന്റെ വനിതാ ഹോസ്റ്റലിലാണ് താമസിക്കുന്നത്. അവിവാഹിതയായ യുവതി  മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞതായി പൊലീസ് അറിയിച്ചു.
 
 
പ്രധാന വാർത്തകൾ
 Top