07 June Sunday
ഇടുക്കി മെഡിക്കൽ കോളേജ്‌

അക്കാദമിക് ബ്ലോക്ക് ഇനി ഐസൊലേഷൻ വാർഡ്

വെബ് ഡെസ്‌ക്‌Updated: Friday Apr 3, 2020
ചെറുതോണി
ഇടുക്കി മെഡിക്കൽ കോളേജിന്റെ അക്കാദമിക് ബ്ലോക്ക് ഇനി ഐസൊലേഷൻ വാർഡ്. മെഡിക്കൽ കോളേജ് കൊറോണ കെയർ സെന്ററാക്കിയതിന്റെ ഭാഗമായാണ് നിർമാണം പൂർത്തിയായ അക്കാദമിക് ബ്ലോക്ക് ഐസൊലേഷൻ വാർഡാക്കി മാറ്റുന്നത്. മൂന്ന്‌ നിലകളിലായി ഇരുന്നൂറിലധികം ബെഡ്ഡുകൾ ഇവിടെ ക്രമീകരിക്കാം. ഡിവൈഎഫ്ഐ ഇടുക്കി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് 10,000 ചതുരശ്ര അടി വരുന്ന ബഹുനില മന്ദിരം പൂർണമായി ശുചീകരിച്ചു അണുവിമുക്തമാക്കിയത്. ബ്ലോക്ക് സെക്രട്ടറി ഡിറ്റാജ് ജോസഫ്, ട്രഷറർ എൻ എസ് രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണ പ്രവർത്തനങ്ങൾ. സിപിഐ എം ഇടുക്കി ഏരിയ സെക്രട്ടറി പി ബി സബീഷിന്റ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ അനുബന്ധ സൗകര്യങ്ങൾ ഏർപ്പെടുത്തി. 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top