മൂലമറ്റം
യുഡിഎഫ് പ്രതിഷേധം പൊളിഞ്ഞു. കുടയത്തൂർ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ 21 –-ാം വാർഷികം ആഘോഷം മന്ത്രി എം എം മണി മണി ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ഭരണ സമിതിയാണ് പഞ്ചായത്ത് ഭരണം കയ്യാളുന്നത് സിഡിഎസ് യോഗം ചേർന്നപ്പോൾ മന്ത്രി എം എം മണിയെ ഉദ്ഘാടകനായി തീരുമാനിച്ചു. പ്രസിഡന്റും വൈസ് പ്രസിഡന്റും ബിജെപി പഞ്ചായത്തംഗങ്ങളും കൂട്ടാളികളും ചേർന്ന് വാർഷികയോഗം ബഹിഷ്കരിക്കാനുള്ള തീരുമാനമെടുത്തു. പ്രസിഡൻറ് പങ്കെടുക്കേണ്ടിയിരുന്ന വാർഷിക യോഗത്തിൽ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാർട്ടിൽ മാത്യു അധ്യക്ഷനായി. ചടങ്ങിൽ യുഡിഎഫ് പ്രതിനിധികളായ ജില്ലാ പഞ്ചായത്തംഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബ്ലോക്ക് മെമ്പർ പഞ്ചായത്ത് യുഡിഎഫ് പഞ്ചായ്ത്ത് ബഹിഷ്കരണത്തിന് വില കൽപ്പിക്കാതെ യോഗത്തിൽ പങ്കെടുത്തത്. മുഖ്യാതിഥിയായ റോഷി അഗസ്റ്റിൻ എംഎൽഎ വാർഷിക യോഗത്തിൽ പങ്കെടുത്തില്ല. പ്രസിഡന്റിന്റെയും ഭരണസമിതിയുടേയും ഇത്തരത്തിലുള്ള തീരുമാനങ്ങൾക്കെതിരെ വൻ തിരിച്ചടിയാണ് പഞ്ചായത്തിലെ 13 വാർഡുകളിൽ കുടുംബശ്രീ അംഗങ്ങൾ നൽകിയത് . വാർഷികാഘോഷത്തിൽ വൻ സ്ത്രീ ജന പങ്കാളിത്താമാണ് ഉണ്ടായത് ഇത് ഭരണസമിതിക്ക് വൻ തിരിച്ചടിയാണുണ്ടായത്. ജില്ലാ പഞ്ചായത്തംഗം സി വി സുനിത സ്പോർട്സ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം കെ എൽ ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗം സുജ ഷാജി, പഞ്ചായത്തംഗം വൽസല ഭാസ്കരൻ , ടി എ അനസ്, ഉഷ വിജയൻ, പി കെ ശശി, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ റ്റി ജി അജേഷ് എന്നിവർ സംസാരിച്ചു. കുടുംബശ്രീ ചെയർപേഴ്സൺ ലീലാമ്മ ജോൺസൺ സ്വാഗതം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..