14 August Friday
അഴിമതിയും അവഹേളനവും

കുമാരമംഗലം പഞ്ചായത്ത്‌ ഭരണത്തിനെതിരെ സംയുക്ത സമരസമിതി

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020

 

 
 തൊടുപുഴ 
കുമാരമംഗലം പഞ്ചായത്തിലെ അഴിമതിക്കെതിരെ സംയുക്ത സമരസമിതി പ്രതിഷേധിച്ചു. പഞ്ചായത്തിലെ സാമൂഹ്യ അടുക്കളയിൽ ജോലി ചെയ്ത കുടുംബശ്രീ, ആശാവർക്കർമാരെ പ്രസിഡന്റ്‌ അവഹേളിച്ചതിലും കേസുണ്ട്‌. പ്രസിഡന്റ്‌, വൈസ് പ്രസിഡന്റ്‌, സെക്രട്ടറി എന്നിവരുടെ അഴിമതിക്കെതിരെയും അവഹേളനത്തിനെതിരെയും കോവിഡ് ചട്ടങ്ങൾ പാലിച്ച്‌ പഞ്ചായത്തിലെ കുടുംബശ്രീ, ആശാവർക്കർമാരാണ്‌ ബുധനാഴ്‌ച സമരം നയിച്ചത്‌.
പഞ്ചായത്ത്‌ നടത്തിയ സാമൂഹ്യ അടുക്കളയുമായി  ബന്ധപ്പെട്ട അഴിമതി അന്വേഷിക്കുക, അടുക്കളയിൽ ഭക്ഷണം പാകം ചെയ്തവർക്ക് കൂലി നൽകുക, അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്നതിന് ലഭിച്ച അരി മോഷ്ടിച്ചവർക്കതിരെ നടപടി സ്വീകരിക്കുക, അടുക്കള നടത്തിപ്പിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ പി മേരി ഉദ്‌ഘാടനം ചെയ്തു. സിപിഐ എം കുമാരമംഗലം ലോക്കൽ സെക്രട്ടറി എം എം മാത്യു, പഞ്ചായത്തംഗം ബെന്നി ചെറിയാൻ എന്നിവർ സംസാരിച്ചു.
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top