07 August Friday

പാഠപുസ്‌തക വിതരണത്തിലും 100 ശതമാനം

എം ഡി വിപിൻദാസ്Updated: Thursday Jul 2, 2020

ജില്ലാ ഡിപ്പോയിൽനിന്ന്‌ സ്‌കൂളുകളിൽ എത്തിക്കാനായി പുസ്‌തകങ്ങൾ വാഹനത്തിൽ കയറ്റുന്നു

 

‌ 
കട്ടപ്പന 
കുട്ടികളില്ലാതെ സ്‌കൂളുകൾ തുറന്നെങ്കിലും ജില്ലയിൽ പാഠപുസ്‌തകങ്ങൾ പരാതികൾക്ക് ഇടനൽകാതെ വിതരണം പൂർത്തിയാക്കി.  കുടുംബശ്രീ പ്രവർത്തകരുടെ സഹകരണത്തോടെ ജില്ലയിൽ 138 സൊസൈറ്റികൾവഴിയാണ്‌ പുസ്‌തകവിതരണം നടത്തിയത്‌. കോവിഡ്‌ സൃഷ്ടിച്ച വെല്ലുവിളികളെ അതിജീവിച്ച്‌ ഒരു മാസത്തിനുള്ളിലാണ്‌ 8.30 ലക്ഷം പുസ്‌തകങ്ങൾ ജില്ലയിലെ സ്‌കൂളുകളിൽ എത്തിച്ചത്‌. ജൂൺ ഒന്നിനുതന്നെ വിദ്യാർഥികൾക്ക്‌ ഓൺലൈൺ ക്ലാസുകൾ ആരംഭിച്ചിരുന്നെങ്കിലും പാഠപുസ്‌തകങ്ങൾ ഇല്ലായിരുന്നു. 
പുസ്‌തകവിതരണത്തിന് ഇത്തവണ ‌ജില്ലയിലെ കുടുംബശ്രീ പ്രവർത്തകരുടെ സേവനവും ലഭ്യമായി. കട്ടപ്പനയിലെ ജില്ലാ ബുക്ക്‌ ഡിപ്പോയിൽ 10 പേരടങ്ങുന്ന   കുടുംബശ്രീ പ്രവർത്തകർ‌ പുസ്‌തകങ്ങൾ തരംതിരിക്കാനും സഹായിച്ചു. 
ഒന്നുമുതൽ 10 വരയെുള്ള ക്ലാസുകളിലെ പാഠപുസ്‌തകങ്ങളുടെ ഒന്നാംഭാഗമാണ്‌ ഇപ്പോൾ സ്‌കൂളുകളിൽ എത്തിച്ചത്‌. മുമ്പ്‌ മാസങ്ങൾ എടുത്ത്‌ പൂർത്തീകരിച്ചിരുന്ന വിതരണമാണ്‌ ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കിയത്‌. മറ്റു ജില്ലകളെ അപേക്ഷിച്ച്‌ ഭൂമിശാസ്‌ത്രപരമായി ഏറെ പ്രതിസന്ധികൾ ജില്ലയിലുണ്ട്‌. ജില്ലാ ബുക്ക്‌ ഡിപ്പോയിൽനിന്ന്‌ 200 ലധികം കീലോമീറ്ററുകൾ താണ്ടിയാണ്‌ ബുക്കുകൾ യഥാസമയം എത്തിച്ചത്‌. 
   കൊച്ചി ആസ്ഥാനമായ കേരള ബുക്‌സ്‌ ആൻഡ്‌ പബ്ലിക്കേഷൻസ്‌ സൊസൈറ്റിയാണ്‌ പുസ്‌തകങ്ങൾ അച്ചടിക്കുന്നത്‌. മെയ്‌ 25നാണ്‌ ജില്ലയിൽ പുസ്‌തകങ്ങൾ എത്തിയത്‌. കെബിപിഎസ്‌ ചാർജുള്ള ജോസഫ്‌ ക്ലിന്റ്‌, കുടുംബശ്രീ സൂപ്പർവൈസർ അനിറ്റ ബിജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പുസ്‌തകവിതരണം.
 
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top