14 August Friday
രക്തസാക്ഷിത്വത്തിന്‌ രണ്ടുവയസ്സ്‌

രക്തനക്ഷത്രമായി അഭിമന്യു

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020

 

 
ഇന്ന്‌ ജൂലൈ രണ്ട്‌, കാലത്തെ രക്തംകൊണ്ട് സാക്ഷ്യപ്പെടുത്തി, ചരിത്രത്തിൽ ശോണനക്ഷത്രമായി സഖാവ്‌ അഭിമന്യു അടയാളപ്പെടുത്തപ്പെട്ട ദിനം. സഖാവേ... നീ മരിക്കുന്നില്ല.., വിപ്ലവങ്ങൾ പൂക്കുന്ന സമരമുഖങ്ങളിൽ ജ്വലിക്കുന്ന പ്രതീക്ഷയായി നീ ഞങ്ങളെ നയിക്കുമ്പോൾ പൂർവിക ശബ്ദങ്ങൾക്കൊപ്പം അണിചേർന്ന് ഉറച്ചശബ്ദത്തിൽ ഞങ്ങൾ വിളിക്കും... ‘‘കൊല്ലാം... പക്ഷേ തോൽപ്പിക്കാനാവില്ല...’’ കാലത്തിന്റെ ദൗത്യം ഏറ്റെടുത്ത മനുഷ്യൻ നടത്തുന്ന ഒത്തുതീർപ്പില്ലാത്ത പോരാട്ടത്തിൽ ഒഴുകിവീണ ചോരകൊണ്ടാണ് ചരിത്രം രചിക്കപ്പെടുന്നത്. 
     കെട്ടുപോയന്ന് നിങ്ങൾ കരുതുന്ന വാക്കുകളിലെല്ലാം കെട്ട കാലത്തിന്റെ വിഹ്വലതകളെയാകെ കത്തിച്ചുകളയാൻ ശേഷിയുള്ള കനലുകൾ എരിയുന്നുണ്ട്... ഒരു പുരത്തെയാകെ എരിച്ചു കളയാൻ ശേഷിയുള്ള കാട്ടുതീയുടെ കരുത്തുള്ള വാക്കുകൾ. ഏതു വേമ്പനാട്ട്‌ കായലിന്റെ ആഴങ്ങളിൽ ഒളിപ്പിച്ചാലും അഭിമന്യുവിനെ കുത്തിക്കീറിയ കഠാരയുടെ കണ്ണുനീരായി ഒഴുകിയ ചോര കരുത്തായി ഞങ്ങളെ നയിക്കും, തീർച്ച!! ഏതു നക്ഷത്രത്തിന് നിറം പകരാനാണോ നീ ഹൃദയരക്തം ഊറ്റിക്കൊടുത്തത്, പ്രിയപ്പെട്ട സഖാവേ, അഭിമന്യൂ... ആ രക്തനക്ഷത്രം മിന്നിത്തിളങ്ങുന്ന ശുഭ്രപതാക ഞങ്ങളീ ലോകത്തിന്റെ നെറുകയിൽ ഉയർത്തികെട്ടും... ലാൽസലാം...  
 
 
 
തേജസ്‌ കെ ജോസ്‌ 
എസ്‌എഫ്‌ഐ 
ഇടുക്കി ജില്ലാ സെക്രട്ടറി

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top