16 July Thursday

കിട്ടാനില്ല ഇടത്തരം മൊബൈലുകൾ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020
കട്ടപ്പന 
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചതോടെ മൊബൈൽ ഷോപ്പുകളിൽ തിരക്കേറി. കോവിഡ്കാലത്ത് ഓൺലൈൻ കമ്പനികൾ വിതരണം താൽക്കാലികമായി നിർത്തിവച്ചതാണ് മൊബൈൽ കടകളിൽ തിരക്ക്‌ വർധിക്കാനിടയായത്. എന്നാൽ, ഷോപ്പുകളിൽ മൊബെെൽ ഫോണിന്റെ സ്‌റ്റോക്ക്‌ തീർന്നതോടെ വാങ്ങാനെത്തിയവർ നിരാശരായി. മിക്ക കടകളിലും 16,000 രൂപയ്‌ക്ക്‌ മുകളിലുള്ള ഫോണുകൾ മാത്രമാണുള്ളത്‌. 10,000 രൂപയിൽ താഴെ വിലയുള്ള ഫോണുകൾക്കാണ്‌ ആവശ്യക്കാരേറെ. ഇതോടെ വ്യാപാരികളും പ്രതിസന്ധിയിലായി. ചില കടകളിൽ ചെറിയ വിലയ്‌ക്കുള്ള ഫോണുകൾ സ്‌റ്റോക്കുണ്ടായിരുന്നത്‌ തിങ്കളാഴ്‌ച ഉച്ചയോടെ വിറ്റുതീർന്നു. പുതിയ ഫോണുകൾക്ക്‌ ഓർഡർ നൽകിയെങ്കിലും രണ്ടുമൂന്ന്‌ ദിവസങ്ങൾക്കുശേഷം മാത്രമാണ്‌ എത്തുക. അടച്ചുപൂട്ടൽ കാരണം ഫോണുകൾ എത്താൻ കൂടുതൽ താമസിക്കാമെന്നും വ്യാപാരികൾ പറയുന്നു.
പ്രധാന വാർത്തകൾ
 Top