11 July Saturday

ഫസ്റ്റ്‌ബെൽ മുഴങ്ങി; പഠനം അടിപൊളി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020

വിക്ടേഴ്‌സ് ചാനലിൽ ഒന്നാംക്ലാസ്‌ വിദ്യാർഥികൾക്കായി നടക്കുന്ന ക്ലാസിൽ പങ്കെടുക്കുന്ന കുരുന്നുകൾ. കട്ടപ്പനയിൽനിന്നുള്ള ദൃശ്യം

തൊടുപുഴ
കോവിഡ് ജാഗ്രത മുൻനിർത്തി ജില്ലയിലെമ്പാടും ഓൺലൈൻ ക്ലാസുകളിലൂടെ പുതിയ അധ്യയനവർഷത്തിന് തുടക്കം. ആദ്യമായി സ്‌കൂളിലെത്തുന്ന കുരുന്നുകളുടെ കരച്ചിലും പിഴിച്ചിലുമില്ല. തീർത്തും ഗൃഹാന്തരീക്ഷത്തിൽ ഓൺലൈൻ ക്ലാസിന് മുന്നിലിരുന്ന വിദ്യാർഥികൾക്ക് രക്ഷിതാക്കൾ കൂട്ടുകാരായി. സർക്കാർ സംരംഭമായ വിക്ടേഴ്സ് ചാനലും യൂട്യൂബും വഴിയാണ് സർക്കാർ- എയ്ഡഡ് സ്കൂളുകളിലെ ക്ലാസുകൾ ആരംഭിച്ചത്.
 അൺ എയ്ഡഡ് സ്കൂളുകളിൽ സൂം ആപ്പിലൂടെയും മറ്റുമാണ് പഠനം.  ഓൺലൈൻ ക്ലാസുകൾ നല്ല അനുഭവം സമ്മാനിച്ചെന്നായിരുന്നു വിദ്യാർഥികളുടെ ആദ്യദിനത്തിലെ പ്രതികരണം. രക്ഷിതാക്കൾ അൽപം ബുദ്ധിമുട്ടി. കുട്ടികളെ സ്കൂളിലേക്ക് അയച്ചശേഷം സ്വസ്ഥമായിരുന്നവർക്ക് കോവിഡ് പണി കൊടുത്തു. ഓൺലൈൻ ക്ലാസ് ആരംഭിച്ചതോടെ ചെറിയ ക്ലാസുകളിലെ വിദ്യാർഥികൾക്ക് രക്ഷിതാക്കളുടെ സഹായം വേണം. മുൻകൂട്ടി നൽകുന്ന ടൈംടേബിൾ അനുസരിച്ചാണ് ക്ലാസ്. രാത്രിയിലും ശനി, ഞായർ ദിവസങ്ങളിലും പുനഃസംപ്രേഷണമുണ്ട്. വിക്ടേഴ്‌സിന്റെ വെബ്‌സൈറ്റിലൂടെയും യൂട്യൂബ് ചാനലിലൂടെയും ഫെയ്‌സ്‌ബുക്ക്‌ പേജിലൂടെയും ക്ലാസിൽ പങ്കെടുക്കാം. ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികളെ കണ്ടെത്തി സൗകര്യമൊരുക്കാൻ നടപടി സ്വീകരിച്ചുവരികയാണ്. 
പ്രധാന വാർത്തകൾ
 Top