11 July Saturday

ഡാമുകൾ പരിശോധിച്ച്‌ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പുവരുത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020
ഇടുക്കി
പാംബ്ല ഡിവിഷനിലെ എല്ലാ അണക്കെട്ടുകളുടെയും പ്രീ മൺസൂൺ പരിശോധന നടത്തി സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പുവരുത്തിയതായി റിസർച്ച് ആൻഡ്‌ ഡാം സേഫ്റ്റി ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. പാംബ്ല ഡിവിഷന്റെ നിയന്ത്രണത്തിൽ ലോവർ പെരിയാർ, കല്ലാർകൂട്ടി, ചെങ്കുളം, പൊൻമുടി, ആനയിറങ്കൽ, മാട്ടുപ്പെട്ടി, കുണ്ടള അണക്കെട്ടുകളാണുള്ളത്‌. അണക്കെട്ടിന്റെയും അനുബന്ധ ഉപകരണങ്ങളുടെയും വാർഷിക അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ചു. ഡീസൽ ജനറേറ്റർ ലഭ്യമാക്കിയിട്ടുണ്ട്. ഡാം സൈറ്റിൽ ജോലി ചെയ്യുന്നവർക്ക്‌ സാറ്റലൈറ്റ് ഫോണുകൾ ലഭ്യമാക്കി. 
 ഓരോ അണക്കെട്ടിന്റെയും റൂൾ ലെവൽ കേന്ദ്ര ജലകമീഷന്റെ സഹായത്തോടെ തയ്യാറാക്കിയത് കെഎസ്ഇബിയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ജലസംഭരണികളുടെ അലർട്ട് ലെവൽ നിജപ്പെടുത്തിയിട്ടുണ്ട്. പ്രധാന അണക്കെട്ടുകളുടെ ടയർവൺ ലെവൽ(ആദ്യസൂചനാ ജലനിരപ്പ്) അടിയന്തര കർമപദ്ധതി മാർഗനിർദേശങ്ങൾ, കേന്ദ്ര ജലകമീഷന്റെ മാർഗനിർദേശങ്ങൾക്ക് വിധേയമായി തയ്യാറാക്കിയതും പ്രധാന അണക്കെട്ടുകളുടെ ഓപ്പറേഷൻ മാന്വലും വെബ്‌സൈറ്റിൽ ലഭിക്കും. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top