29 January Saturday

കെഎസ്ആർടിഇഎ മേഖലാ ജാഥയ്‌ക്ക്‌ മൂന്നാറിൽ തുടക്കം

വെബ് ഡെസ്‌ക്‌Updated: Wednesday Dec 1, 2021

മൂന്നാറിൽ കെഎസ്ആർടിഇഎ മേഖലാ ജാഥ സിഐടിയു ജില്ലാ ട്രഷറർ കെ വി ശശി ഉദ്ഘാടനംചെയ്യുന്നു

മൂന്നാർ
ശമ്പള പരിഷ്‌കരണം ഉടൻ നടപ്പാക്കുക, എംപാനൽ ജീവനക്കാരെ സംരക്ഷിക്കുക, സർവീസ് ഓപ്പറേഷൻ കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെഎസ്ആർടിഇഎ നേതൃത്വത്തിൽ നടത്തുന്ന സമരപ്രചാരണ ജാഥയ്‌ക്ക്‌ മൂന്നാറിൽ തുടക്കം. കെഎസ്ആർടിഇഎ സംസ്ഥാന സെക്രട്ടറി കെ ആർ ഹരിദാസ് ക്യാപ്‌റ്റനായ മേഖലാ ജാഥ സിഐടിയു ജില്ലാ ട്രഷറർ കെ വി ശശി ഉദ്ഘാടനംചെയ്തു. മൂന്നാർ യൂണിറ്റ് പ്രസിഡന്റ്‌ ടി എസ് ജോൺസൻ അധ്യക്ഷനായി. സിഐടിയു ജില്ലാ കമ്മിറ്റിയംഗം എം ലക്ഷ്മണൻ, മൂന്നാർ ഏരിയ സെക്രട്ടറി ആർ ഈശ്വരൻ, പ്രസിഡന്റ്‌ വി മാരിയപ്പൻ, ജാഥാ മാനേജർ സി ആർ മുരളി, സംസ്ഥാന കമ്മിറ്റിയംഗം എസ് വിനോദ്, എം ബി സുരേഷ് എന്നിവർ സംസാരിച്ചു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ജാഥാ ക്യാപ്‌റ്റന്‌ സ്വീകരണം നൽകി. സർവീസുകൾ വെട്ടിച്ചുരുക്കിയും ട്രിപ്പുകൾ കുറച്ചതും മൂലമുള്ള പ്രശ്നങ്ങൾക്ക് അടിയന്തരമായി മാറ്റം ഉണ്ടാക്കുക, സർവീസിന് യോഗ്യമായ മുഴുവൻ ബസുകളും ഉപയോഗിച്ച് യാത്രക്കാർക്ക് പരമാവധി സേവനവും കോർപറേഷന് വരുമാനവർധനയും ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ്‌ ജാഥ. ബുധൻ രാവിലെ ഒമ്പതിന് കുമളി, നെടുങ്കണ്ടം, കട്ടപ്പന, മൂലമറ്റം, തൊടുപുഴ എന്നിവിടങ്ങളിൽ പര്യടനം നടത്തി പാലായിൽ സമാപിക്കും.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top